Book Soviet Nattile Balakadhakalum Nadodikkadhakalum
Book Soviet Nattile Balakadhakalum Nadodikkadhakalum

സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും

2250.00 1912.00 15% off

In stock

Author: K.sreekumar Category: Language:   Malayalam
ISBN 13: 978-81-8265-410-4 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാള്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും. വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്‍ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്.

ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ. വ്യാപ്തിയും വേഗവും വര്‍ധിച്ച്. സംസ്‌കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍. വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’

പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ്.

പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാര്‍

The Author

പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍. 1967ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. എം.എ. എഫില്‍ ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു. നൂറോളം ബാല സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം, ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, വടക്കന്‍ പാട്ടുകഥകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വിഡ്ഢിക്കൂശ്മാണ്ഡം, പട്ടുതൂവാല തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം, ഭീമ ബാല സാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍. ഇപ്പോള്‍ മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍. ഭാര്യ : ഇന്ദു. മക്കള്‍ : വൈശാഖന്‍, നയനതാര. കോഴിക്കോട്ട് താമസം.

Reviews

There are no reviews yet.

Add a review

You're viewing: Soviet Nattile Balakadhakalum Nadodikkadhakalum 2250.00 1912.00 15% off
Add to cart