Showing all 4 results
Showing all 4 results
പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍. 1967ല്‍ ചോറ്റാനിക്കരയില്‍ ജനിച്ചു. എം.എ. എഫില്‍ ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും മലയാള സംഗീത നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റും ലഭിച്ചു. നൂറോളം ബാല സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. മലയാള സംഗീതനാടകചരിത്രം, ഒരു മുഖം, ജനപ്രിയ നാടക വേദിയുടെ മിടിപ്പുകള്‍, വടക്കന്‍ പാട്ടുകഥകള്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, വിഡ്ഢിക്കൂശ്മാണ്ഡം, പട്ടുതൂവാല തുടങ്ങിയവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം, ഭീമ ബാല സാഹിത്യ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍. ഇപ്പോള്‍ മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍. ഭാര്യ : ഇന്ദു. മക്കള്‍ : വൈശാഖന്‍, നയനതാര. കോഴിക്കോട്ട് താമസം.
Showing all 4 results
Showing all 4 results