Add a review
You must be logged in to post a review.
₹30.00 ₹25.00 15% off
Out of stock
ലിയോടോള്‍സ്‌റ്റോയിയുടെ ഒരു കഥയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കു വായിക്കാനും രംഗത്തവതരിപ്പിക്കാനും വേണ്ടി തിക്കോടിയന്‍ രചിച്ച നാടകം. സ്വപ്‌നത്തിലുണ്ടായ അശരീരിയെത്തുടര്‍ന്ന് ദൈവത്തെ കാത്തിരിക്കുന്ന മുരുകേശന്‍ എന്ന ചെരുപ്പുകുത്തിയിലൂടെ നന്മയും സ്‌നേഹവുമെന്താണെന്ന് ലളിതവും ആകര്‍ഷകവുമായ ശൈലിയില്‍ ആവിഷ്‌കരിക്കുകയാണിവിടെ
1916-ല്‍ കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ചു. അച്ഛന്‍: എം. കുഞ്ഞപ്പനായര്‍, അമ്മ: പി. നാരായണിഅമ്മ. വിദ്യാഭ്യാസാനന്തരം അധ്യാപകനായി. വി.ആര്‍. നായനാരുടെ കീഴില്‍ സാമൂഹ്യസേവാസംരംഭങ്ങളിലും അധ്യാപകപ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്തു. ഹാസ്യകവിതയും ഹാസ്യലേഖനങ്ങളുമാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. പിന്നീട് നാടകങ്ങളിലേക്ക് തിരിഞ്ഞു. ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ദേശീയതലത്തില്‍ ബഹുമതികള്‍ കരസ്ഥമാക്കിയ അരവിന്ദന്റെ ഉത്തരായണം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു. അരങ്ങു കാണാത്ത നടന്‍ എന്ന ആത്മകഥയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കന്യാദാനം, പുഷ്പവൃഷ്ടി, അശ്വഹൃദയം, പുതിയ തെറ്റ്, പുതുപ്പണം കോട്ട, ചുവന്ന കടല്‍, ആള്‍ക്കരടി, പ്രേതലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കോഴിക്കോട് ആകാശവാണിയില്‍ പ്രൊഡ്യൂസറായിരുന്നു. 2001 ജനവരിയില്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.