Thikkodiyan

1916-ല്‍ കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ചു. അച്ഛന്‍: എം. കുഞ്ഞപ്പനായര്‍, അമ്മ: പി. നാരായണിഅമ്മ. വിദ്യാഭ്യാസാനന്തരം അധ്യാപകനായി. വി.ആര്‍. നായനാരുടെ കീഴില്‍ സാമൂഹ്യസേവാസംരംഭങ്ങളിലും അധ്യാപകപ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്തു. ഹാസ്യകവിതയും ഹാസ്യലേഖനങ്ങളുമാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. പിന്നീട് നാടകങ്ങളിലേക്ക് തിരിഞ്ഞു. ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ദേശീയതലത്തില്‍ ബഹുമതികള്‍ കരസ്ഥമാക്കിയ അരവിന്ദന്റെ ഉത്തരായണം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു. അരങ്ങു കാണാത്ത നടന്‍ എന്ന ആത്മകഥയ്ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കന്യാദാനം, പുഷ്പവൃഷ്ടി, അശ്വഹൃദയം, പുതിയ തെറ്റ്, പുതുപ്പണം കോട്ട, ചുവന്ന കടല്‍, ആള്‍ക്കരടി, പ്രേതലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കോഴിക്കോട് ആകാശവാണിയില്‍ പ്രൊഡ്യൂസറായിരുന്നു. 2001 ജനവരിയില്‍ അന്തരിച്ചു.

    Showing all 3 results

    Showing all 3 results