Cheriya Narayanan Nampoothiri Vaidyamatam

1930 ഏപ്രില്‍ 10ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്‍ഡ് നഴ്‌സിങ് ഹോമിലെ മുഖ്യ ഫിസിഷ്യന്‍. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. വിലാസം: മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല 679 534.

    Showing all 5 results

    Showing all 5 results