Mathrubhumi Books

Availability: In Stock

ചികിത്സാനുഭവം

SKU: BOOK10346

200.00 170.00 15% off

In stock

Add to wishlist
Author: Cheriya Narayanan Nampoothiri Vaidyamatam Category: Language:   Malayalam
ISBN: Edition: 2 Publisher: Mathrubhumi
Pages: 0 Binding: Weight: 208
The Author

1930 ഏപ്രില്‍ 10ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്‍ഡ് നഴ്‌സിങ് ഹോമിലെ മുഖ്യ ഫിസിഷ്യന്‍. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. വിലാസം: മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല 679 534.

Description

ചികിത്സയുടെ ഫലപ്രാപ്തിക്ക് രോഗിയുടെ മനഃസമാധാനം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന ഏതാനും അനുഭവങ്ങളും വൈദ്യമഠം വായനക്കാരുമായി പങ്കുവെക്കുന്നു. അത് എനിക്കുതന്നെ നേരിട്ടനുഭവമുള്ളതുമാണ്. ‘ആധി വ്യാധി’ എന്നാണല്ലോ പ്രമാണം. എന്നുവെച്ചാല്‍ വ്യാധിയുടെ അടിസ്ഥാനം ആധിയാണെന്നുതന്നെ. ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ മുത്തച്ഛനും അച്ഛനും നടത്തിയ ചികിത്സകളുടെയും അവയിലുപയോഗിച്ച ഔഷധങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍ രഹസ്യമാക്കിവെക്കാതെ പൊതുജനനന്മയ്ക്കും
ആയുര്‍വേദത്തില്‍ താത്പര്യമുള്ളവരുടെ അറിവിനുമായി നല്കുന്നുവെന്നതാണ് ഈ കൃതിയുടെ വൈശിഷ്ട്യങ്ങളില്‍ മുഖ്യമായൊരു കാര്യം. ആയുര്‍വേദ വൈദ്യന്മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും ഒരു റഫറന്‍സ് പുസ്തകമായി ഇതുപയോഗിക്കാവുന്നതാണ്. പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന താത്ത്വികവസ്തുതകള്‍ക്കൊപ്പം അനുഭവങ്ങള്‍ കൂടി മനസ്സിലാക്കുന്നത് വൈദ്യവിജ്ഞാനത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണല്ലോ.
അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍

Additional information

Weight208 kg
Dimensions125 cm

Reviews

There are no reviews yet.

Be the first to review “Chikithsanubhavam”
Book_Chikithsanubhavam
You're viewing: Chikithsanubhavam 200.00 170.00 15% off
Add to cart
Shopping cart close