Book Albathile Ormakal 320
Book Albathile Ormakal 320

ആല്‍ബത്തിലെ ഓര്‍മകള്‍

320.00 272.00 15% off

In stock

Author: Cheriya Narayanan Nampoothiri Vaidyamatam Category: Language:   Malayalam
ISBN 13: 978-81-8264-762-6 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഭട്ടവൃത്തിയും അഗ്നിഹോത്രവും വേദാധികാരവും നല്‍കി യാഗശാലയിലെ വൈദ്യന്മാരായി അവരോധിക്കപ്പെട്ട് വാഗ്ഭടകാലം മുതല്‍ക്കേ വൈദ്യവൃത്തി കുലധര്‍മ്മമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഏക കുടുംബത്തിലെ ഇപ്പോഴത്തെ കാരണവര്‍, ചതുരംഗത്തിലും പകിടകളിയിലും കഥകളിയിലും കാര്‍സവാരിയിലും കമ്പവും പാട്ടില്‍ ഉപസ്ഥിതിയും കഠിനവാക്കും പറഞ്ഞാല്‍ പിഴയ്ക്കാത്ത സിദ്ധിയും പൂണ്ട വ്യക്തിപ്രഭാവങ്ങളുടെ ചങ്ങലത്തുമ്പ്-ഈ പാരമ്പര്യ പശ്ചാത്തലത്തിലും പ്രയാസങ്ങളുടെ മുള്ളുകള്‍ കയറിമറിഞ്ഞാണ്
ഇവിടെയെത്തിയതെന്ന് പറയാതെത്തന്നെ വൈദ്യമഠം ഈ ആത്മകഥയിലൂടെ കേള്‍പ്പിക്കുന്നു.
-വി.ടി. വാസുദേവന്‍ ,അവതാരികയില്‍

വിഖ്യാത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം
ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഹൃദയസ്​പര്‍ശിയായ ആത്മകഥ, നിരവധി ചിത്രങ്ങളോടെ.

The Author

1930 ഏപ്രില്‍ 10ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്‍ഡ് നഴ്‌സിങ് ഹോമിലെ മുഖ്യ ഫിസിഷ്യന്‍. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. വിലാസം: മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല 679 534.

Reviews

There are no reviews yet.

Add a review

You're viewing: Albathile Ormakal 320 320.00 272.00 15% off
Add to cart