Book Devayanangaliloode
Book Devayanangaliloode

ദേവായനങ്ങളിലൂടെ

70.00 28.00 60% off

In stock

Author: Cheriya Narayanan Nampoothiri Vaidyamatam Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 128 Binding: Weight: 123
About the Book

യാത്രകളില്‍നിന്ന് ലഭിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ല. വെറുതെ പരിസരവീക്ഷണം
മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. വഴിയില്‍ കാണുന്നവരുമായി സംവദിക്കുക, വിവരങ്ങള്‍
ശേഖരിക്കുക തുടങ്ങിയവയും ഇതില്‍പ്പെടുന്നു.തിരിച്ചെത്തിയാല്‍ ശേഖരിച്ച വിവരങ്ങള്‍
രേഖപ്പെടുത്തുവാനുള്ള വ്യഗ്രതയായി. അപ്പോഴപ്പോള്‍ കുറിച്ചുവെക്കുന്ന ശീലമില്ല. ഇങ്ങനെ പലപ്പോഴായി പകര്‍ത്തിയെഴുതിയവയാണ് ഈ വിവരണങ്ങള്‍.
– വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

പ്രശസ്ത കവിയും സംസ്‌കൃതപണ്ഡിതനും വിവര്‍ത്തകനും ഗദ്യകാരനുമായ കേരളത്തിലെ പ്രമുഖ
ആയുര്‍വേദാചാര്യന്‍ വൈദ്യമഠം ചെറിയനാരായണന്‍ നമ്പൂതിരിയുടെ വ്യത്യസ്തമായ യാത്രാനുഭവ സ്മരണകള്‍.
രണ്ടാം പതിപ്പ്‌

The Author

1930 ഏപ്രില്‍ 10ന് ജനിച്ചു. അച്ഛന്‍ വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജനം. കോരല്ലൂര്‍ കൃഷ്ണ വാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി.കെ.ആര്‍. തിരുമുല്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍നിന്ന് സംസ്‌കൃതം, ആയുര്‍വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആന്‍ഡ് നഴ്‌സിങ് ഹോമിലെ മുഖ്യ ഫിസിഷ്യന്‍. ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍. വിലാസം: മേഴത്തൂര്‍, തൃത്താല, പാലക്കാട് ജില്ല 679 534.

You're viewing: Devayanangaliloode 70.00 28.00 60% off
Add to cart