വരരുചിപ്പെരുമയും വിസ്മയകഥകളും
₹180.00 ₹153.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹180.00 ₹153.00
15% off
In stock
പറയിപെറ്റ പന്തിരുകുലത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വരരുചിയെക്കുറിച്ചുള്ള അജ്ഞാതകഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അതിപ്രശസ്തമായ നൂറില്‍പ്പരം ബാലസാഹിത്യസൃഷ്ടികളുടെ കര്‍ത്താവായ
ഡോ. കെ. ശ്രീകുമാറിന്റെ അഖ്യാനത്തില്‍ വരരുചിക്കഥകള്‍ കുട്ടികളിലേക്കെത്തുമ്പോള്‍ അത് മൂല്യബോധമുള്ള ഒരു
തലമുറയെ വാര്‍ത്തെടുക്കാനുതകുമെന്നുറപ്പ്.
മൂലകഥയോട് നീതിപുലര്‍ത്തിക്കൊണ്ടുള്ള
അതിമനോഹരവും ലളിതവുമായ പുനരാഖ്യാനം.
ചിത്രീകരണം
എന്‍.ടി. രാജീവ്
ഡോ. കെ. ശ്രീകുമാര്‍ 1967 ഡിസംബര്‍ 31ന് എറണാകുളം ജില്ലയിലെ കണയന്നൂരില്‍ ജനിച്ചു. അച്ഛന്‍: കെ.എം. ലക്ഷ്മണന്‍ നായര്‍. അമ്മ: എ.എസ്. വിശാലാക്ഷി. മലയാളസാഹിത്യത്തില്‍ എം.എ. എം.ഫില്‍, ബി.എഡ്. ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. കാല്‍നൂറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തനത്തിനുശേഷം 2016-ല്‍ മാതൃഭൂമിയില്‍നിന്ന് സ്വയം വിരമിച്ചു. ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്ററാണ്. ബൃഹദ്ഗ്രന്ഥങ്ങളടക്കം ഇരുനൂറിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാ നീയം, നാടകപഠനം, ജീവചരിത്രം, ലേഖന പരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം എഴുപതോളം പ്രമുഖ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് താമസം. ഇന്ദു ഭാര്യയും വൈശാഖനും നയനതാരയും മക്കളുമാണ്. വിലാസം: 'ദേവീകൃപ, പി.ഒ. ബാലുശ്ശേരി, കോഴിക്കോട്, പിന്‍ - 673612. ഫോണ്‍: 9544246473. e-mail: sreey2002@gmail.com, Website: www. drksreekumar.com