കോളനി വാഴ്ച
₹220.00 ₹198.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹220.00 ₹198.00
10% off
In stock
എം.ആര്‍. മനോഹരവര്‍മ്മ
ഒരു കോളനിയെ കേന്ദ്രീകരിച്ച് നടക്കുന്ന നിരവധി ജീവിതകഥകള്‍ മനോഹരമായി ആവിഷ്‌കരിക്കുന്ന നോവല്‍. കുതികാല്‍വെട്ടും അപഥസഞ്ചാരങ്ങളും അധികാര ദുര്‍വിനിയോഗവും എല്ലാം ജീവിതത്തിന്റെ ഭാഗമായി കൊണ്ടാടുന്ന കുറേ മനുഷ്യര്‍. അവരില്‍ സാധാരണക്കാരും ഉന്നതരുമുണ്ട്. അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും. ജീവിതം ദയാരഹിതമാകുമ്പോള്‍ സംഭവിക്കുന്ന കാഴ്ചകളും കാണാക്കാഴ്ചകളും ഉദ്വേഗജനകമായ വായനാനുഭവമാക്കിത്തീര്‍ക്കുന്നു. രസച്ചരട് മുറിയാതെ വായിക്കാവുന്ന കോളനിക്കഥ.
പ്രശസ്ത സാഹിത്യകാരന്‍. കോട്ടയത്ത് ജനിച്ചു. കഥ, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം എന്നിങ്ങനെ മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടിയും മുത്തശ്ശിയും(ബാലസാഹിത്യം), ഗ്രന്ഥശാലയില്‍ ഒരു ജാരന്‍, ഉത്സവങ്ങളുടെ താളം(കഥകള്‍), മൗനങ്ങള്‍, കോളണിവാഴ്ച(നോവല്‍), ഡോ. അംബേദ്കര്‍, കെ.പി. കേശവമേനോന്‍(ജീവചരിത്രം) തുടങ്ങിയവ പ്രധാന കൃതികള്‍. കഥകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ഭാര്യ: ശ്രീദേവിവര്‍മ്മ. മക്കള്‍: ശ്രീനുരാജ്‌വര്‍മ്മ, വിനുരാജ്‌വര്‍മ്മ. വിലാസം: 6/70 ഗവ. ക്വാര്‍ട്ടേഴ്‌സ്, മേലാറനൂര്‍, കരമന (പി.ഒ.), തിരുവനന്തപുരം 695 002.