Pinto C. Dr.

വര്‍ക്കലയ്ക്കടുത്ത് കരുനിലക്കോട് ഗ്രാമത്തില്‍ 1968 ഡിസംബര്‍ 7ന് ജനിച്ചു. കരുനിലക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ശൈത്യം, അഗ്‌നിയെ ചുംബിച്ച ചിത്രശലഭം (നോവലുകള്‍), പിന്റോയുടെ കവിതകള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. 1992ല്‍ മികച്ച കലാലയ കവിതയ്ക്കുള്ള കക്കാട് അവാര്‍ഡ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുംനിയു.എ.ഇ. ചാപ്റ്റര്‍ അവാര്‍ഡ് (2003) അഗ്‌നിയെ ചുംബിച്ച ചിത്രശലഭത്തിന് ലഭിച്ചു. 2005 ജൂലായ് 5ന് അന്തരിച്ചു.

    Showing the single result

    Showing the single result