Book Azhukkillam
Book Azhukkillam

അഴുക്കില്ലം

240.00 204.00 15% off

In stock

Author: Rafeeq Ahammed Category: Language:   Malayalam
ISBN 13: 978-81-8266-576-7 Publisher: Mathrubhumi
Specifications Pages: 208 Binding:
About the Book

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവല്‍

സ്വപ്നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമെത്തുന്ന ജീവിതങ്ങളും
ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. ഇതില്‍ സമകാലിക കേരളത്തെയോ ഇന്ത്യയെയോ ലോകത്തെത്തന്നെയോ ചികഞ്ഞുനോക്കുന്നവര്‍ നിരാശരാവില്ല…

പ്രസിദ്ധകവി റഫീക്ക് അഹമ്മദിന്റെ ആദ്യ നോവല്‍

The Author

പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്‌നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്‍, അക്കിക്കാവ് പി.ഒ, തൃശൂര്‍.

Reviews

There are no reviews yet.

Add a review

You're viewing: Azhukkillam 240.00 204.00 15% off
Add to cart