Showing all 3 results
Showing all 3 results
വി.എം.നാരായണപ്പണിക്കര്‍. 1924ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ നേവിയില്‍ ജോലിചെയ്തു. ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായും ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. വിനയന്‍ എന്ന തൂലികാനാമത്തില്‍ എഴുത്തുകാരനായി. പീപ്പിയും പടക്കവും, രേഖകള്‍, ചലനങ്ങള്‍ തുടങ്ങി പത്തോളം ചെറുകഥാ സമാഹാരങ്ങളും ഒടുവില്‍ ഒരോര്‍മത്തെറ്റുപോലെ, അന്വയം, സ്വര്‍ണപ്പക്ഷി, ദുഃഖങ്ങള്‍ക്കപ്പുറം, ഇവര്‍, യാത്ര തുടങ്ങി പന്ത്രണ്ട് നോവലുകളും, പുഞ്ചിരിയുടെ നാട്ടില്‍ എന്ന യാത്രാവിവരണവും രചിച്ചു. തീയുണ്ടകള്‍ക്കും തിരമാലകള്‍ക്കും ഇടയില്‍, ട്ട്യാരുമീത്തല്‍ തറവാട് എന്നിവ ശ്രദ്ധേയ കൃതികളാണ്. ഹൃദയത്തില്‍ നീ മാത്രം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. 2003 ജൂണില്‍ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: വി.എം.വിനു (ചലച്ചിത്ര സംവിധായകന്‍), അനിലന്‍, രമേശന്‍, അജിതന്‍, രേഖാ ശശിധരന്‍.
Showing all 3 results
Showing all 3 results