Showing all 2 results
Showing all 2 results
സ്വദേശം വൈക്കത്തിനടുത്ത് ടി.വി. പുരം. ആര്‍മിയില്‍ സുബേദാറായി വിരമിച്ച കെ.സി. സിറിയക്കിന്റെയും മോളിയുടെയും മകന്‍. 1993-ല്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ബി.എ. മലയാളം രണ്ടാം റാങ്കോടെ പാസ്സായി. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എയും ഭാരതീയ വിദ്യാഭവനില്‍നിന്ന് ജേര്‍ണലിസം ഡിപ്ലോമയും മൂത്തകുന്നം എസ്.എന്‍.എം. കോളേജില്‍നിന്ന് ബി.എഡ്ഡും പാസ്സായി. 1997-ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. 2010-ല്‍ എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ യുവപത്രപ്രവര്‍ത്തകനുള്ള സി.പി. മമ്മു പുരസ്‌കാരം ലഭിച്ചു. ബി പോസിറ്റീവ് എന്ന പ്രചോദാത്മക പംക്തി 2007 മുതല്‍ മാതൃഭൂമിയുടെ നഗരം പേജില്‍ എഴുതുന്നു. ഇപ്പോള്‍ തൃശൂര്‍ മാതൃഭൂമിയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. ഭാര്യ സ്മിത ഹയര്‍സെക്കന്‍ഡറി അധ്യാപികയാണ്. മക്കള്‍: അന്ന ഇസബെല്‍, അന്ന ടെസ്സ, നിര്‍മല്‍. വിലാസം: ജിജോ സിറിയക്, കൊഴുക്കോട്ടയില്‍, ചേരാനെല്ലൂര്‍, എറണാകുളം 682034
Showing all 2 results
Showing all 2 results