Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
In stock
ജീവിതത്തെ പുതുക്കിപ്പണിയാന്‍ സന്നദ്ധമാക്കുന്ന പ്രചോദനാത്മകചിന്തകളുടെ സമാഹാരം. വീട്ടിലും കുടുംബത്തിലും തൊഴില്‍മേഖലയിലും നിരന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ലേഖനങ്ങള്‍.
ബി പോസിറ്റീവ് എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിന്റെ പുതിയ പുസ്തകം.
ക്ഷമിക്കാന്‍ പഠിക്കാം
അലസമനസ്സും പിശാചും
നോ പറയാനും പഠിക്കണം
വേണം മനസ്സിനൊരു ലക്ഷ്മണരേഖ
പ്രശ്‌നങ്ങള്‍ നേരിടാം
അവനവനില്‍ വിശ്വസിക്കുക
മറ്റുള്ളവരെ പരിഗണിക്കണം
വന്നവഴി മറക്കരുത്
ജീവിതം പുതുക്കിപ്പണിയാം
ഭാവനയിലൂടെ സ്വയം പുതുക്കിപ്പണിയാം
സ്വദേശം വൈക്കത്തിനടുത്ത് ടി.വി. പുരം. ആര്‍മിയില്‍ സുബേദാറായി വിരമിച്ച കെ.സി. സിറിയക്കിന്റെയും മോളിയുടെയും മകന്‍. 1993-ല്‍ കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ബി.എ. മലയാളം രണ്ടാം റാങ്കോടെ പാസ്സായി. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് എം.എയും ഭാരതീയ വിദ്യാഭവനില്‍നിന്ന് ജേര്‍ണലിസം ഡിപ്ലോമയും മൂത്തകുന്നം എസ്.എന്‍.എം. കോളേജില്‍നിന്ന് ബി.എഡ്ഡും പാസ്സായി. 1997-ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്. 2010-ല്‍ എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ യുവപത്രപ്രവര്‍ത്തകനുള്ള സി.പി. മമ്മു പുരസ്‌കാരം ലഭിച്ചു. ബി പോസിറ്റീവ് എന്ന പ്രചോദാത്മക പംക്തി 2007 മുതല്‍ മാതൃഭൂമിയുടെ നഗരം പേജില്‍ എഴുതുന്നു. ഇപ്പോള്‍ തൃശൂര്‍ മാതൃഭൂമിയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. ഭാര്യ സ്മിത ഹയര്‍സെക്കന്‍ഡറി അധ്യാപികയാണ്. മക്കള്‍: അന്ന ഇസബെല്‍, അന്ന ടെസ്സ, നിര്‍മല്‍. വിലാസം: ജിജോ സിറിയക്, കൊഴുക്കോട്ടയില്‍, ചേരാനെല്ലൂര്‍, എറണാകുളം 682034
You must be logged in to post a review.
Reviews
There are no reviews yet.