Book Zachariyayute Kathakal
Book Zachariyayute Kathakal

സക്കറിയയുടെ കഥകള്‍

625.00 562.00 10% off

Out of stock

Browse Wishlist
Author: ZACHARIA Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

സക്കറിയയുടെ ആദ്യകഥ മുതല്‍ സമീപകാലകഥകള്‍വരെ അടങ്ങുന്നതാണ് ഈ സമാഹാരം. മലയാളകഥയിലെ ആധുനികതയുടെ അടിത്തറ പണിത പ്രശസ്തങ്ങളും സുപരിചിതങ്ങളുമായ കഥകള്‍ ഈ സമാഹാരത്തില്‍ ഒന്നിച്ചുചേരുന്നു. മുന്‍ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പഴയതും പുതിയതുമായ തൊണ്ണൂറ്റിയേഴു കഥകളാണ് ഇതില്‍. സക്കറിയയുടെ കഥാലോകം ഒറ്റഗ്രന്ഥമായി നിങ്ങളുടെ കൈയില്‍. ‘യേശുക്രിസ്തുവും സിനിമയും ബാറുകളും കൂട്ടുകാരും കാമുകിമാരും കോഴികളും നായകളും കഥകള്‍ തന്നു’ എന്നു സക്കറിയ ആമുഖത്തില്‍ എഴുതുന്നു.

The Author

ആധുനിക മലയാളകഥാസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാള്‍. സാമൂഹിക വിമര്‍ശകന്‍, മാധ്യമ പ്രവര്‍ത്തകന്‍. ഒരിടത്ത്, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ട് പീലാത്തോസേ വിശേഷം?, കണ്ണാടി കാണ്മോളവും എന്നിവയാണ് പ്രമുഖ കൃതികള്‍.കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് സ്ഥാപക പ്രവര്‍ത്തകന്‍. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുള്‍പ്പെടെ നാല്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്നു.

Reviews

There are no reviews yet.

Add a review