Rahuman M.A
പത്രപ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, അധ്യാപകന്‍. കാസര്‍ക്കോട് ജില്ലയില്‍ ജനിച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടെലിവിഷന്‍ പ്രൊഡക്ഷനില്‍ പി.ജി. ഡിപ്ലോമ. ഇപ്പോള്‍ കാസര്‍ക്കോട് ഗവണ്‍മെന്റ് കോളേജില്‍ മലയാളം ലക്ചറര്‍. ബഷീര്‍ ദ മാന്‍, ഗോത്രസ്മൃതി, സപ്തസ്വരങ്ങളുടെ ബാബേല്‍, അര ജീവിതങ്ങള്‍ക്ക് ഒരു സ്വപ്‌നം, ഇശല്‍ ഗ്രാമം വിളിക്കുന്നു, കോവിലന്‍ എന്റെ അച്ചാച്ഛന്‍ എന്നിവയും ടകഋഠ ക്കുവേണ്ടി നാലു ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. മഹല്ല്, തള (നോവലുകള്‍), മൂന്നാം വരവ്, ദലാല്‍ സ്ട്രീറ്റ്, കടല്‍ കൊണ്ടുപോയ തട്ടാന്‍, ഒട്ടും ഗൃഹാതുരത്വമില്ലാതെ (ലേഖനങ്ങള്‍), ആടും മനുഷ്യരും (ബഷീര്‍ പഠനം) ഇവ പ്രധാന കൃതികള്‍. എം.ടി.യുടെ 'കുമരനെല്ലൂരിലെ കുളങ്ങള്‍'ക്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. മാമ്മന്‍ മാപ്പിള അവാര്‍ഡ്, കോഴിക്കോട് സര്‍വകലാശാല അവാര്‍ഡ്, ദേശീയ അവാര്‍ഡ്, കേരള സംസ്ഥാന അവാര്‍ഡുകള്‍, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ : സാഹിറ. വിലാസം: ഈസാസ്, മൂലയില്‍, ഉദുമ.പി.ഒ, കാസര്‍ക്കോട്.
Showing the single result
Showing the single result