സദാമണീപുരം
₹460.00 ₹391.00
15% off
അഗസ്തികാട് ഗ്രാമം സദാമണീപുരമായി വളരുന്നതിന്റെ കഥ. ഒന്നുമില്ലായ്മയില്‍നിന്ന് ഒരു ഗ്രാമം സാങ്കേതികമികവിന്റെ ഉന്നതിയില്‍ എത്തപ്പെടുന്നതിന്റെ കഥയെന്നോ, നാട് വളരും – നന്മതിന്മകളും
തര്‍ക്കവിതര്‍ക്കങ്ങളും അതിലേറെ വളരും എന്നതിന്റെ ദൃഷ്ടാന്തമെന്നോ, ആചാര-അനാചാരങ്ങളുടെ ആവിര്‍ഭാവത്തിന്റെയും വളര്‍ച്ചയുടെയും അവിദിതചരിതമെന്നോ, ഒരൊറ്റവീഴ്ചയുടെ പേരില്‍ കാലാകാലം
പഴികേള്‍ക്കേണ്ടിവന്ന അമ്മയുടെയും മകളുടെയും കദനമെന്നോ, പ്രണയവസ്തുവിനോടുള്ള അദമ്യഭ്രമത്തിന്റെയും അന്ധവിശ്വാസത്തിന്റെയും വിവരണമെന്നോ, നിഷ്കളങ്കസ്നേഹത്തിന്റെ സൗന്ദര്യംപേറുന്ന
വ്യക്തിബന്ധങ്ങളുടെ ആവിഷ്കാരമെന്നോ, പ്രവാസത്തിന്റെ പ്രയാസങ്ങളെ നാടിനോടു ചേര്‍ത്തുവെക്കുന്ന അനുഭവമെന്നോ പല തരത്തില്‍ വായിച്ചെടുക്കാവുന്ന, പല അടരുകളിലൂടെ മനുഷ്യജീവിതത്തിന്റെ
പുത്തന്‍ വ്യാഖ്യാനമാകുന്ന നോവല്‍.
ഒരു ദേശം മറ്റൊന്നായി ഭാവംപകരുന്ന സദാമണീപുരം; എ ഡിവൈന്‍ സൈക്കോസിസ്