ഖബർ
₹130.00 ₹117.00
10% off
In stock
കെ.ആർ. മീര
ഏഴാം പതിപ്പ്
കെ.ആർ.മീരയുടെ കവനവ്യക്തിത്വത്തിൽ കത്തിനിൽക്കുന്നതു സ്ത്രീത്വമാണെന്ന സത്യം ഖബറും സ്ഥിരീകരിക്കുന്നു. അതിലെ ജ്വാല ആത്മാഭിമാനത്തിന്റേതുമാണ്. ആ ആത്മാഭിമാനം മനുഷ്യത്വത്തിന്റെ പ്രകാശം മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഖബർ അനുവാചകരെ ഉയർത്തുന്നു.
-പ്രൊഫ. എം.കെ. സാനു
വ്യക്തിജീവിതം മുതൽ രാഷ്‌ട്രചരിത്രംവരെയുള്ള നാനാലോകങ്ങളിൽ, നീതിയുടെ എത്രയോ ഖബറുകൾക്ക് മുകളിലാണ്, നാം സ്വസ്ഥചിത്തരായി ജീവിക്കുന്നത് എന്ന പൊള്ളിക്കുന്ന തിരിച്ചറിവിലേക്കാണ് ചടുലവും മുനകൂർത്തുനിൽക്കുന്നതുമായ തന്റെ ആഖ്യാനത്തിലൂടെ കെ. ആർ. മീര നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സവിശേഷമായ ഒരു സ്ഥലരാശിയെ നമ്മുടെ സമകാലിക രാഷ്‌ട്രജീവിതത്തിലെ കൊടിയ വഞ്ചനയുടെയും മനുഷ്യാനുഭവങ്ങളുടെ അതിസങ്കീർണ്ണമായ കൂടിക്കലരലിന്റെയും ഇടമായി വികസിപ്പിച്ചുകൊണ്ട് ഖബർ മലയാളഭാവനയുടെ വിജയപതാകയെ കൂടുതൽ ഉയർത്തിക്കെട്ടിയിരിക്കുന്നു.
-സുനിൽ പി. ഇളയിടം