മരണവംശം (15th Edition)
₹510.00 ₹433.00
15% off
In stock
₹510.00 ₹433.00
15% off
In stock
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി
കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന
ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.
രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,
മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ
മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍
മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍
ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.
സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും
ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ
എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
പി.വി. ഷാജികുമാറിന്റെ ആദ്യ നോവല്‍
1983 മെയ് 21 -ന് കാസര്‍ഗോഡ് ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം എന്നീ കഥാസമാഹാരങ്ങള്‍ . കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,എസ്ബിടി കഥാപുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, മലയാള മനോരമ - ശ്രീ കഥാപുരസ്‌കാരം, മാധ്യമം പുരസ്‌കാരം, ഭാഷാപോഷിണി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് . ഇപ്പോള്‍ കോഴിക്കോട് മാതൃഭൂമി വെബ്ബ് പോര്‍ട്ടലില്‍ വെബ്ബ് അസിസ്റ്റന്റ് ആയി ജോലിനോക്കുന്നു. e-mail: shajikumarshaji@gmail.com