കാരക്കുളിയൻ
₹170.00 ₹153.00
10% off
Out of stock
Get an alert when the product is in stock:
അംബികാസുതൻ മാങ്ങാട്
കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു. സത്യം പാലിക്കാനാവാത്ത, ധർമ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാൻ കഴിയാത്ത മാരകമായ മൂല്യസംഘർഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലത്തെയും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച്, കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികൾ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളിൽ നിലീനമായിക്കിടക്കുന്നു. ആത്മനാശം എന്ന യാഥാർത്ഥ്യം ഈ പ്രതിസന്ധികളുടെ കാരണമായും ഫലമായും നില്ക്കുകയും ചെയ്യുന്നു.
– സോമൻ കടലൂർ