Description
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ കൃതി. സുപ്രധാനങ്ങളായ രചനകളും ശ്രദ്ധേയരായ എഴുത്തുകാരും ഈ സാഹിത്യ ചരിത്രഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്നു. ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ജീവിതകാലഘട്ടം. നൂറുകണക്കിനു സാഹിത്യകാരന്മാര്‍. ആയിരക്കണക്കിനു സാഹിത്യഗ്രന്ഥങ്ങള്‍, വിചിത്രവും വിവിധവുമായ പരിണാമപരമ്പരകള്‍. ഇങ്ങനെ ബഹുധാ സങ്കീര്‍ണ്ണമായ കൈരളീചരിത്രത്തെ, സാരാംശങ്ങള്‍ ചോര്‍ന്നു പോകാതെ അനുപാതബോധവും രഞ്ജന നൈപുണ്യവും അനുപദം ദീക്ഷിച്ച്, അടക്കിയൊതുക്കി ചിമിഴിലടച്ചു വായനക്കാരനു സമ്മാനിക്കുക എന്നതാണ് ഗ്രന്ഥകര്‍ത്താവ് ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ പിറവിയും വളര്‍ച്ചയും മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരെയുള്ള മലയാളത്തിന്റെ സമസ്ത സ്പന്ദനങ്ങളും ഗൗരവപൂര്‍ണമായി രേഖപ്പെടുത്തിയിരിക്കുന്ന മികച്ച ഗ്രന്ഥം. ഭാഷാഗവേഷകര്‍ക്കും ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പത്രാധിപന്മാര്‍ക്കും തുടങ്ങി ഭാഷാഭിമാനികള്‍ക്കെല്ലാം നിത്യോപയോഗ്യമായ കൃതി. മലയാളത്തിന്റെ വിശുദ്ധ വേദപുസ്തകം.




Reviews
There are no reviews yet.