നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം
₹180.00 ₹144.00 20% off
In stock
58,000-ല്‍ അധികം കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലര്‍ .
സിവില്‍ സര്‍വീസസ് പരീക്ഷയുടെ മാറിയ സിലബസ്സിനെ അടിസ്ഥാനമാക്കി പരിഷ്‌കരിച്ച പുതി പതിപ്പ്
ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്. തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും
നല്കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളടങ്ങിയ ഇൗ ഗ്രന്ഥം
സിവില്‍ സര്‍വീസസ് സ്വപ്‌നം കാണുന്ന ഏതൊരു വ്യക്തിക്കും പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.
”സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുപ്പു നടത്തുന്ന സമയത്താണ് ‘ഐ.എ.എസ്. നേടിയാല്‍ എന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം’ എന്ന ആഗ്രഹം ആദ്യമായി മനസ്സിലേക്കു കടന്നുവന്നത്. വ്യക്തമായ പ്രേരണയുടെയും ലക്ഷ്യബോധത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും അഭാവം കാരണം ഡിഗ്രി പഠനകാലം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു നടത്താന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. കൂടാതെ പെട്ടെന്നു വിജയിക്കണമെന്നുള്ള ആഗ്രഹം നിമിത്തം ചിട്ടയോടെയും ക്ഷമയോടെയുമുള്ള പഠനം ആദ്യനാളുകളില്‍ ഞാന്‍ നടത്തിയിരുന്നില്ല. അതിനാല്‍, സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണമെന്ന് ആഗ്രഹമുള്ള പുതിയ തലമുറയ്ക്ക് പ്രചോദനവും, പ്രോത്സാഹനവും, വ്യക്തമായ ദിശാബോധവും നല്കണം എന്നും, പഠനകാലഘട്ടത്തില്‍ എനിക്കുപറ്റിയ തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ച് ഇനി വരുന്നവര്‍ക്ക് നല്ലൊരു പാത തെളിച്ചുകൊടുക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഈ ഒരു ചിന്തയാണ് ഈ പുസ്തകമെഴുതാനുള്ള ഏറ്റവും വലിയ പ്രേരണ.”-ഹരികിഷോര്‍ എസ്.
പതിനഞ്ചാം പതിപ്പ്.
1980 ഒക്ടോബര്‍ 14ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനിച്ചു. സെന്റ് മേരീസ് കോണ്‍വെന്റ്, പയ്യന്നൂര്‍, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍ പയ്യന്നൂര്‍, എടനാട് യു.പി. സ്‌കൂള്‍, കണ്ണൂര്‍ ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എഞ്ചിനിയറിങ്ങില്‍ നിന്നും ഒന്നാം റാങ്കോടെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദവും കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ നിന്നും ജി. ഇ. ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദവും നേടി. ഒരു വര്‍ഷത്തോളം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് ലക്ചററായി ജോലിചെയ്തു. 2007-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 14-ാം റാങ്കോടെ വിജയിച്ചു. ഐ.എ.എസ്സില്‍ കേരള കേഡറില്‍ നിയമനം. ഇപ്പോള്‍ കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍. പിതാവ്: ഡോ. കെ.എച്ച്. സുബ്രഹ്‌മണ്യന്‍ (പയ്യന്നൂര്‍ കോളേജില്‍ സംസ്കൃതവിഭാഗം തലവന്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സര്‍വീസില്‍നിന്നും വിരമിച്ചശേഷം പിറവത്തിനടുത്ത് വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറായും ജോലി നോക്കി). മാതാവ്: പി.കെ. സരള (കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപിക). സഹോദരന്: ഡോ. ശ്രീകിരണ്‍. എസ് (കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്ജന്). വിലാസം: 'ഹരികിരണം', ഒദയമ്മാടം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍- 670301. ഫോണ്‍-0497 2861922, ഇ-മെയില്‍-harikishore.s@gmail.com.