₹325.00
In stock
കാമനകളും രതിയും പകയും ആഭിചാരക്കളങ്ങളും നിറഞ്ഞ ഭ്രമയുഗ കാഴ്ചകൾ. വായനക്കാരെ ഒരുമായികലോകത്തിലേക്ക് ഈ പുസ്തകം ചുഴറ്റി എറിയുന്നു. ഭൂതകാല ഗഹ്വരങ്ങൾ തുറന്ന് പറന്നെത്തുന്ന കടവാവലൊച്ചകൾ കാമനകളുടെ കയങ്ങളിലേക്ക് വായനക്കാരെ നിപതിപ്പിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനസ്വരതയും അപസർപ്പക സ്വഭാവവും പുസ്തകത്തെ അവിരാമം പിന്തുടരാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. കേവലം ഒരു മാന്ത്രിക നോവൽ എന്നതിലുപരി ജീവിത രതിയുടെ മാസ്മരിക പ്രതലങ്ങളും ദാർശനികതയുടെ വിതാനങ്ങളും അസുര സമ്മാനിക്കുന്നു. ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരനൃത്തമാണ് അസുര നോവൽ.