ആത്മവിശ്വാസം
₹590.00 ₹501.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹590.00 ₹501.00
15% off
In stock
കല്യാണ്‍ ജ്വല്ലേഴ്സിന്റെ കഥയും സ്വാമിയുടെ ജീവിതവും ഒരേ സമയം ലളിതമാണ്, വേര്‍പിരിക്കാന്‍ കഴിയാത്തതുമാണ്.
സര്‍ക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സഹായങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഇന്നത്തെ
സ്റ്റാര്ട്ട്് അപ്പുകളുടെ വിജയത്തിന്റെ ഒരു വാര്‍പ്പുമാതൃക
എന്താണ് എന്ന് എന്നോടു ചോദിച്ചാല്‍ ഞാന്‍ നിശ്ചയമായും
പറയും അതിന്റെ പ്രാഗ്രൂപം ആദിശങ്കരാചാര്യ രൂപപ്പെടുത്തിയ അദ്വൈതമാതൃകയാണെന്ന്. ഇനി അങ്ങനെയൊരു
വാര്‍പ്പുമാതൃക നിങ്ങള്‍ക്കു കണ്ടെത്താനായില്ലെങ്കില്‍ ഞാന്‍
ശക്തമായി ശുപാര്‍ശ ചെയ്യുന്നത് നമ്മളെല്ലാം സ്നേഹത്തോടെ സ്വാമി എന്നു വിളിക്കുന്ന ടി.എസ്. കല്യാണരാമന്റെ ഈ
ആത്മകഥയാണ്. അദ്വൈതത്തിന് ആദിശങ്കരാചാര്യ
എന്താണോ അതാണ് സ്റ്റാര്ട്ട്് അപ്പുകള്‍ക്ക് സ്വാമി.കഠിനമായ സാഹചര്യങ്ങളില്‍ അവശ്യം വേണ്ട കാഴ്ചപ്പാടിനെയും
ദൗത്യത്തെയും വിശ്വാസത്തെയും നിശ്ചയദാര്‍ഢ്യത്തെയും
അടിസ്ഥാനമാക്കി നോക്കുമ്പോള്‍, സ്റ്റാര്ട്ട്് അപ്പുകളുടെ
ലോകത്തേക്ക് സ്വന്തം സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന
ഏതൊരു സംരംഭകനും ഇതൊരു കൈപ്പുസ്തകമാണ്.
-അമിതാഭ് ബച്ചന്
ജനകോടികള്‍ വിശ്വാസമര്‍പ്പിച്ച കല്യാണ്‍ ജ്വല്ലേഴ്സിന്റെ
ചരിത്രം; ഒപ്പം ഒരു കാലത്തിന്റെയും.