Add a review
You must be logged in to post a review.
₹120.00 ₹102.00 15% off
Out of stock
ഈ ആത്മകഥയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് അറുപതുകള്‍തൊട്ട് രണ്ടായിരത്തിന്റെ തുടക്കം വരെയുള്ള കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യചിത്രമാണ് ലഭിക്കുന്നത്. ഇക്കാലയളവില്‍ കേരളത്തിലെ പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍, പരിസ്ഥിതിക്കു മുകളില്‍ മനുഷ്യന്‍ നടത്തിയ കടന്നുകയറ്റങ്ങള്‍. ആ കടന്നുകയറ്റങ്ങള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വരെ ചിത്രം. എഴുപതുകളുടെ അവസാനത്തില്‍ അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ച സൈലന്റ്‌വാലി സമരത്തിന്റെ നേര്‍ച്ചിത്രം ജോണ്‍സി മാഷ് ആത്മകഥയില്‍ വരച്ചുകാണിക്കുന്നു.-(മലയാളം വാരിക)
പ്രശസ്ത പരിസ്ഥിതി ആചാര്യന്‍ ജോണ്‍ സി ജേക്കബ്ബിന്റെ സംഭവബഹുലമായ ആത്മകഥ.
പ്രകൃതിയെ സ്‌നേഹിക്കുക മാത്രമല്ല അതിന്റെ വഴികളിലൂടെ ജീവിതത്തെ രൂപപ്പെടുത്താന്‍ പ്രേരിപ്പിക്കുക കൂടിയായിരുന്നു ജോണ്‍ സിയുടെ പ്രകൃതിദര്‍ശനത്തിന്റെ പൊരുള്‍. ഒരു കാലഘട്ടമത്രയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ജീവവായു നല്‍കിയ ജോണ്‍സിയുടെ എഴുതപ്പെടാതെ പോയ പരിസ്ഥിതി അറിവുകളുടെ ഏടുകളാണ് ഈ ആത്മകഥ അനാവരണം ചെയ്യുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.