Add a review
You must be logged in to post a review.
₹250.00
In stock
അധ്യാപകനും എഴുത്തുകാരനും മലയാള ഭാഷാ വിചക്ഷണനുമായിരുന്ന പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ ആത്മകഥ
പ്രൊഫ. ഉലഹന്നന്‍ മാപ്പിള, മലയാളഭാഷയുടെ പ്രാമാണികസ്ഥാനത്ത് ലബ്ധപ്രതിഷ്ഠ നേടിയ പ്രതിഭാശാലിയായിരുന്നു. മലയാളഭാഷാപ്രയോഗത്തില്‍ വന്ന പരിണാമങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ ശൈലി ‘ക്ലാസിക്കല്‍’ ആണെന്ന് കാണാന്‍ കഴിയും.
– എം.പി.വീരേന്ദ്രകുമാര്‍
മനുഷ്യബന്ധങ്ങളെ മുന്‍ഗണനയോടെ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു പ്രൊഫ. ഉലഹന്നന്‍ മാപ്പിള. ഒരു പിതാവിനെപ്പോലെ വിദ്യാര്‍ഥികളെ അദ്ദേഹം സ്‌നേഹിച്ചു. അവരോടുള്ള ഉത്തരവാദിത്വം ക്ലാസ്മുറികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ
വിദ്യാര്‍ഥിയായിരിക്കാനും പിന്നീട് അധ്യാപകനായി ഒപ്പം പ്രവര്‍ത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കര്‍മ്മത്തെ അര്‍ഥപൂര്‍ണമാക്കാന്‍ ശ്രമിച്ച അധ്യാപകശ്രേഷ്ഠരുടെ ഒരു പാരമ്പര്യം നമുക്കുണ്ട്. ഈ പരമ്പരയില്‍ കണ്ണിചേര്‍ക്കപ്പെടാന്‍ കഴിഞ്ഞുവെന്നതാണ് പ്രൊഫ. ഉലഹന്നന്‍ മാപ്പിളയുടെ പ്രാധാന്യം.
– മാര്‍ ജോസഫ് പവ്വത്തില്‍
മലയാളഭാഷയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ‘മാപ്പിളസാര്‍’ എന്നറിയപ്പെട്ട പ്രൊഫ. പി.വി. ഉലഹന്നന്‍ മാപ്പിളയുടേത്. ഡയറിക്കുറിപ്പുകളെ ആധാരമാക്കി, മാപ്പിളസാര്‍ എഴുതിയ ഈ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തെ ക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മുതല്‍ക്കൂട്ടായിരിക്കുമെന്നു തീര്‍ച്ച.
-കെ.എം. മാത്യു,ചീഫ് എഡിറ്റര്‍, മലയാള മനോരമ
You must be logged in to post a review.
Reviews
There are no reviews yet.