RATHEESH K S
കെ.എസ്. രതീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തില്‍ 1984 മേയ് 30ന് ജനിച്ചു. അമ്മ: സുമംഗല, അച്ഛന്‍: കൃഷ്ണന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി മലയാളം അദ്ധ്യാ പകനാണ്. പാറ്റേണ്‍ലോക്ക് ആദ്യകഥാസമാഹാരം. ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, തന്തക്കിണര്‍, ഹിറ്റ്‌ലറും തോറ്റ കുട്ടിയും, മാളം എന്നിങ്ങനെ ഒമ്പതു കഥാസമാഹാരങ്ങള്‍. എഴുപതോളം കഥകള്‍ എഴുതിയിട്ടുണ്ട്. മുഖരേഖ ചെറുകഥാപുരസ്‌കാരം, ആര്‍ട്‌സ് ഗുരുവായൂര്‍ ചെറുക ഥാപുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം, ജോസഫ് കാക്കശ്ശേരി മാസ്റ്റര്‍ കഥാപുരസ്‌കാരം, മാനസ കക്കയം കഥാപുരസ്‌കാരം, യാനം കഥാപുരസ്‌കാരം, ഗ്രന്ഥശ്രീ പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം, മനോരാജ് കഥാപുരസ്‌കാരം, കേരള കാളിദാസ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിബിഹ. മക്കള്‍: ജോയല്‍, ജോനാഥന്‍. വിലാസം: ഞാവല്, പന്ത പി.ഒ., 695572.
Showing all 4 results
Showing all 4 results





