Mathrubhumi Books

Availability: In Stock

ഹീനയാനം

₹210.00 ₹178.00 15% off

Author: RATHEESH K S Category: Language:   MALAYALAM
ISBN 13: 9789376887408 Edition: 1 Publisher: Mathrubhumi
Pages: 143
The Author
RATHEESH K S

കെ.എസ്. രതീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തില്‍ 1984 മേയ് 30ന് ജനിച്ചു. അമ്മ: സുമംഗല, അച്ഛന്‍: കൃഷ്ണന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി മലയാളം അദ്ധ്യാ പകനാണ്. പാറ്റേണ്‍ലോക്ക് ആദ്യകഥാസമാഹാരം. ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, തന്തക്കിണര്‍, ഹിറ്റ്‌ലറും തോറ്റ കുട്ടിയും, മാളം എന്നിങ്ങനെ ഒമ്പതു കഥാസമാഹാരങ്ങള്‍. എഴുപതോളം കഥകള്‍ എഴുതിയിട്ടുണ്ട്. മുഖരേഖ ചെറുകഥാപുരസ്‌കാരം, ആര്‍ട്‌സ് ഗുരുവായൂര്‍ ചെറുക ഥാപുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം, ജോസഫ് കാക്കശ്ശേരി മാസ്റ്റര്‍ കഥാപുരസ്‌കാരം, മാനസ കക്കയം കഥാപുരസ്‌കാരം, യാനം കഥാപുരസ്‌കാരം, ഗ്രന്ഥശ്രീ പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം, മനോരാജ് കഥാപുരസ്‌കാരം, കേരള കാളിദാസ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിബിഹ. മക്കള്‍: ജോയല്‍, ജോനാഥന്‍. വിലാസം: ഞാവല്, പന്ത പി.ഒ., 695572.

Description

നാടുമുഴുവന്‍ ആരാധിക്കുന്ന പിതാവിനെ ക്രൂരമായി ആക്രമിച്ചുകൊന്ന് ജയിലില്‍ പോയ മകന്‍ മിത്രന്‍ വെളിപ്പെടുത്തുന്ന അവിശ്വസനീയമായ ചില യാഥാര്‍ത്ഥ്യങ്ങളിലൂടെ സത്യം എന്ന സങ്കല്‍പ്പത്തെ വിചാരണചെയ്യുന്ന ശോഭീന്ദ്രന്‍ സ്മാരക വായനശാല, അച്ഛന്റെ വധശ്രമത്തില്‍നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ട മാനസികവൈകല്യമുള്ള മകന്‍ പിന്നീട് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ സംശയത്തിന്റെ നിഴലിലായിപ്പോകുന്ന ചിത്ര എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ ജീവിതം പറയുന്ന ഹീനയാനം, പരാജയപ്പെട്ട ആദ്യവിവാഹത്തിനുശേഷം കൂട്ടിനെത്തിയ സുഹൃത്തും മറ്റുള്ളവര്‍ക്കൊപ്പം അവിഹിതത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്ന ഷീലു എന്ന ടീച്ചറിലൂടെ സ്‌നേഹത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന ടാമറിന്റ്… തുടങ്ങി, പാര്‍ക്കര്‍, പുലിമുട്ട്, പ്രേരക്ക, ഫോക്‌സ് ഫോര്‍ട്ടി, മണല്, ഇറച്ചിമുട്ടികള്‍, നിങ്ങള്‍ പോയ് പോയ് പോയ് വരുമ്പോള്‍, കളിപ്പാങ്കുളം, വിട്ടുപോയവരും പൂരിപ്പിക്കുന്നവരും എന്നിങ്ങനെ പല നിറങ്ങളിലൂടെ ജീവിതഭൂപടം തീര്‍ക്കുന്ന പന്ത്രണ്ടു കഥകള്‍.

കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

Book_HEENAYAANAM
You're viewing: HEENAYAANAM ₹210.00 ₹178.00 15% off
Add to cart
Shopping cart close