Mathrubhumi Books

Availability: Out of Stock

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം

150.00 120.00 20% off

Out of stock

Author: RATHEESH K S Category: Language:   Malayalam
Edition: 1 Publisher: Chintha Publications
Specifications
The Author
Book_PENNU CHATHAVANTE PATHINEZHAM DIVASAM

കെ.എസ്. രതീഷ് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തില്‍ 1984 മേയ് 30ന് ജനിച്ചു. അമ്മ: സുമംഗല, അച്ഛന്‍: കൃഷ്ണന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി മലയാളം അദ്ധ്യാ പകനാണ്. പാറ്റേണ്‍ലോക്ക് ആദ്യകഥാസമാഹാരം. ഞാവല്‍ ത്വലാഖ്, ബര്‍ശല്, കബ്രാളും കാശിനെട്ടും, കേരളോല്പത്തി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, തന്തക്കിണര്‍, ഹിറ്റ്‌ലറും തോറ്റ കുട്ടിയും, മാളം എന്നിങ്ങനെ ഒമ്പതു കഥാസമാഹാരങ്ങള്‍. എഴുപതോളം കഥകള്‍ എഴുതിയിട്ടുണ്ട്. മുഖരേഖ ചെറുകഥാപുരസ്‌കാരം, ആര്‍ട്‌സ് ഗുരുവായൂര്‍ ചെറുക ഥാപുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം, ജോസഫ് കാക്കശ്ശേരി മാസ്റ്റര്‍ കഥാപുരസ്‌കാരം, മാനസ കക്കയം കഥാപുരസ്‌കാരം, യാനം കഥാപുരസ്‌കാരം, ഗ്രന്ഥശ്രീ പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം, മനോരാജ് കഥാപുരസ്‌കാരം, കേരള കാളിദാസ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിബിഹ. മക്കള്‍: ജോയല്‍, ജോനാഥന്‍. വിലാസം: ഞാവല്, പന്ത പി.ഒ., 695572.

Description

കെ എസ് രതീഷിന്റെ പന്ത്രണ്ട് കഥകളിലും ജന്തുവാസനകളുടെ ജീവിതമാണ് മുറ്റിനില്ക്കുന്നതെന്ന് കാണാം, രതീഷിന്റെ കഥകളിൽ കാട്ടിൽ വസിച്ച് മനുഷ്യർ നാട്ടിലേക്ക് കുടിയൊഴിഞ്ഞു പോകാൻ മടിക്കുകയോ കാട്ടിൽനിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു. നഗരത്തേക്കാൾ ഗ്രാമവും ഗ്രാമീണ​നൈതികതയും ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥകളിൽ നിറഞ്ഞു നില്ക്കുന്നു. ഐറണിയെന്നോ ആക്ഷേ പഹാസ്യമെന്നോ വിളിക്കാനാകാത്ത രോഷത്തിൽ ഒളിപ്പിച്ച ഹാസ്യം പല കഥകളുടെയും പ്രത്യേകതയാണ്. പ്രാകൃത ഹിംസകളുടെ ഒളിയിടങ്ങൾ കഥകളുടെ ഭാഷയിൽ ഒളിച്ചു നില്ക്കുന്നത് എന്തുകൊണ്ട് എന്ന് ഇതെഴുതുന്ന ആളിനറിയില്ല. കഥകളുടെ മടക്കുകളിലും ഈ ഹിംസയുടെ ഇരുട്ട് കാണാം. അത് ചിലപ്പോൾ കഥാപാത്രങ്ങളുടെ അരക്ഷിത ബോധത്തിന്റെ മറവിലും ഉന്മാദത്തിന്റെ മറവിലും പ്രത്യക്ഷപ്പെടുന്നു. ഗൂഢഫലിതങ്ങൾ വാക്കുകളുടെ കമ്പിവേലിച്ചുറ്റിൽ മുറിയുന്നു. ദേശം അതിന്റെ ഭാഷ ഇവയിലാണ് ഇവയൊക്കെ പാർക്കുന്നത്. ആൺ പെൺ ബന്ധത്തിലുണ്ടാകുന്ന ഹിംസയുടെ കഥയുടലുകൾ പലപാട് പ്രത്യക്ഷപ്പെടുന്നു.
– ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Shopping cart close