യാത്ര- ഇന്ത്യൻ ചരിത്രസ്മാരകങ്ങളിലൂടെ
₹250.00 ₹200.00 20% off
In stock
യാത്രകളുടെ ഈ പുസ്തകം വായിക്കുന്നവർ ഇന്ത്യയുടെ ഹൃദയത്തിലേക്കു സഞ്ചരിക്കുന്നു. ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു. ഭീംബെട്ക, ഖജുരാഹോ, ഹലേബീഡു, തക്ഷശില, ബൃഹദീശ്വരം, മാമല്ലപുരം, ഹംപി, താജ്മഹൽ, സോമനാഥം… നൂറ്റാണ്ടുകൾക്കുമുൻപ് കല്ലിന്റെ വൈവിധ്യങ്ങളിൽ, മണ്ണിന്റെ ഭിന്നപ്രകൃതികളിൽ മനുഷ്യന്റെ കൈകൾ (മരിക്കാത്ത കൈകൾ) കൊത്തിയെടുത്ത നഗരങ്ങളിലും ജനപദങ്ങളിലും വാസ്തരൂപങ്ങളിലും ശില്പസമുച്ചയങ്ങളിലും സഞ്ചരിച്ചുകൊണ്ട് അറിഞ്ഞതിനും കണ്ടതിനും കേട്ടതിനുമപ്പുറത്തുള്ള ലോകങ്ങളിലേക്കു വായനക്കാരെ കൊണ്ടു പോവുകയാണ് കെ. വിശ്വനാഥ്; കല്ലിൽ കൊത്തിപ്പതിപ്പിക്കപ്പെട്ടുവെങ്കിലും കാലം പരിക്കേല്പ്പിച്ച ആ ഭൂതകാല ഗംഭീരതകളെ സൂക്ഷ്മാംശങ്ങൾപോലും നഷ്ടപ്പെടാതെ പകർത്തിയ ഛായാഗ്രാഹകരും. ഒരു സമയത്രന്തത്തിലുടെ വായനക്കാരെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും കലയിലേക്കും നയിക്കുന്ന വിവരണകല മലയാളത്തിലെ പരമ്പരാഗത യാതയെഴുത്തിനെ പുനർനിർവചിക്കുന്നു; ഇതുവരെയും നാമൊന്നും കണ്ടിട്ടില്ലല്ലോയെന്നു വ്യസനിപ്പിച്ചും മോഹിപ്പിച്ചും യാത്രകൾക്കു പ്രലോഭിപ്പിക്കുന്നു.
-പി.കെ. രാജശേഖരൻ