William Dalrymple

പ്രശസ്ത ഇംഗ്ലീഷ് ചരിത്രകാരനും സഞ്ചാരസാഹിത്യകാരനും. കൂടാതെ, അറിയപ്പെടുന്ന നിരൂപകനും കലാചരിത്രകാരനും വിദേശലേഖകനും ബ്രോഡ്കാസ്റ്ററുമാണ്. വിര്‍ജീനിയ വുള്‍ഫിന്റെ കസിനായ സര്‍ ഹ്യൂ ഹാമില്‍ട്ടണ്‍-ഡാല്‍റിംപിളിന്റെ മകനായി 1965 മാര്‍ച്ച് 20-ന് സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ചു. നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ആംപിള്‍ഫോര്‍ത്ത് കോളേജിലും കേംബ്രിഡ്ജിലെ ട്രിനിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരുപത്തിനാലാം വയസ്സില്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ ഇന്‍ സാനഡു ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി സാഹിത്യപുരസ്‌കാരങ്ങള്‍ നേടുകയും അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറാവുകയും ചെയ്തു. തുടര്‍ന്ന് എഴുതിയ എല്ലാ പുസ്തകങ്ങള്‍ക്കും ഇതേ സ്വീകരണംതന്നെ ലഭിച്ചു. മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഡാല്‍റിംപിളിന്റെ പ്രധാന താത്പര്യങ്ങള്‍ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, മിഡില്‍ ഈസ്റ്റ്, മുഗള്‍ ഭരണം, ഇസ്‌ലാം ലോകം, ഹൈന്ദവസംസ്‌കാരം, പൗരസ്ത്യ ക്രിസ്തീയത തുടങ്ങിയ മേഖലകളിലാണ്. ഏഷ്യ-പെസഫിക്കിലെ ഏറ്റവും വലിയ സാഹിത്യസംഭവമായ ജെയ്പൂര്‍ ലിറ്റററി ഫെസ്റ്റിവലിന്റെ ഉപജ്ഞാതാവും പ്രധാന നടത്തിപ്പുകാരിലൊരാളുമാണ്. ഡല്‍ഹിക്കടുത്തുള്ള മെഹ്‌റോളിയില്‍ ഒരു ഫാംഹൗസിലാണ് താമസം. കൂടെ ചിത്രകാരിയായ ഭാര്യ ഒലീവിയ ഫ്രേയ്‌സറും മക്കളായ ഇബ്ബിയും സാമും ആദവും. കൃതികള്‍: ഇന്‍ സാനഡു (1989); സിറ്റി ഓഫ് ജിന്‍സ്: എ ഇയര്‍ ഇന്‍ ഡല്‍ഹി (1994); ഫ്രം ദ് ഹോളി മൗണ്‍ടന്‍: എ ജേണി ഇന്‍ ദ് ഷാഡോ ഓഫ് ബൈസെന്റിയം (1997); ദി ഏജ് ഓഫ് കാളി: ഇന്ത്യന്‍ ട്രാവല്‍സ് ആന്‍ഡ് എന്‍കൗണ്ടേഴ്‌സ് (1998); വൈറ്റ് മുഗള്‍സ്: ലവ് ആന്‍ഡ് ബീട്രേയല്‍ ഇന്‍ എയ്റ്റീന്‍ത് സെന്‍ച്വറി ഇന്ത്യ (2002); ബീഗംസ്, തഗ്‌സ് & വൈറ്റ് മുഗള്‍സ്: ദ് ജേണല്‍സ് ഓഫ് ഫാനി പാര്‍ക്‌സ് (എഡിറ്റര്‍, 2002); ദ് ലാസ്റ്റ് മുഗള്‍ - ദ് ഫോള്‍ ഓഫ് എ ഡൈനസ്റ്റി: ഡല്‍ഹി, 1857 (2006); നയന്‍ ലൈവ്‌സ്: ഇന്‍ സര്‍ച്ച് ഓഫ് ദ് സേക്രഡ് ഇന്‍ മോഡേണ്‍ ഇന്ത്യ (2009).

    Showing all 3 results

    Showing all 3 results