ഷെർലക് ഹോംസിൻ്റെ സാഹ സങ്ങൾ
₹225.00 ₹191.00
15% off
In stock
ഹോംസ് കഥകളുടെ ആദ്യ സമാഹാരമാണ് ഷെര്‍ലക് ഹോംസിന്റെ സാഹസങ്ങള്‍. ഡിറ്റക്ടീവ് ഫിക്ഷന്റെ ആരാധകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി. ഷെര്‍ലക് ഹോംസിന്റെ സമര്‍ത്ഥമായ വേഷപ്പകര്‍ച്ചയും ഏറ്റവും അവ്യക്തമായ നിഗൂഢതകള്‍ പോലും പരിഹരിക്കാനുള്ള കഴിവും ഇതിലെ ഓരോ കഥയിലും കാണാം. എ സ്‌കാന്റല്‍ ഇന്‍ ബൊഹീമിയ എന്ന ആദ്യ കഥയിലാണ് ഐറിന്‍ ആഡ്‌ലര്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥയില്‍ മാത്രമാണ് കടന്നുവരുന്നതെങ്കിലും ഷെര്‍ലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രമാണവര്‍. ഷെര്‍ലക് ഹോംസ് ആകെ പരാജയപ്പെടുന്നത് ഈ കഥയില്‍ മാത്രമാണ്. ഈ സമാഹാരത്തിലെ നാലു കഥകള്‍ ഡോയ്ല്‍ തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബൊഹീമിയന്‍ അപവാദം, ചെമ്പന്‍ മുടിക്കാരന്‍, നീലമാണിക്യത്തിന്റെ കഥ, പുള്ളിയുള്ള തലക്കെട്ട്, എന്‍ജിനീയറുടെ പെരുവിരല്‍ തുടങ്ങി ഡിറ്റക്ടീവ് ഫിക്ഷന്‍ വിഭാഗത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കഥകള്‍.