Add a review
You must be logged in to post a review.
₹45.00 ₹38.00 15% off
In stock
പ്രകൃതിയില്‍ നമുക്കു ചുറ്റും കാണുന്ന ജീവികളെക്കുറിച്ചു ചിന്തിക്കുക. അതിലൂടെ പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവം നമുക്കു ബോധ്യപ്പെടും.എന്റെ പ്രഥമ പുസ്തകമായ ശാസ്ത്രജാലകത്തിന് സഹൃദയര്‍ നല്കിയ പ്രോത്സാഹനം ജീവജാലകം എന്ന പേരില്‍ മറ്റൊരു പുസ്തകത്തിന് ഉയിരേകി.ജീവജാലകം പ്രകാശിതമാവുമ്പോള്‍ കരുണക്കടലായ സര്‍വശക്തനെ ആദ്യമായി വാഴ്ത്തുന്നു. ശാസ്ത്രജാലകത്തിലൂടെ പരിചയപ്പെട്ട മിനിടീച്ചറിനോടും കുടുംബത്തിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം അടുത്തും അകലെയുമുള്ള സഹൃദയരായ സുഹൃത്തുക്കള്‍ക്കും.
സസ്നേഹം
അഹമ്മദ്കുട്ടി കക്കോവ്
മലപ്പുറം ജില്ലയിലെ വാഴയൂര്ഗ്രാമത്തില് കക്കോവ് പ്രദേശത്ത് ജനനം. മൂന്നരവയസ്സില്‍ പേശീശോഷണം (Muscular Dystrophy, Becker type) എന്ന രോഗം ബാധിച്ചു. എസ്.എസ്.സിക്കുശേഷം ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു പഠനം തുടര്‍ന്നു. പെട്ടെന്നുള്ള വീഴ്ചയും കാലുകള്‍ തറയില്‍നിന്ന് പൊക്കാന്‍ നേരിട്ട വിഷമവും കാരണം പ്രീഡിഗ്രിയോടെ കലാലയപഠനത്തിന് തിരശ്ശീലവീഴ്ത്തി. നാട്ടില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന കൈയെഴുത്തുമാസികയില്നിന്നു തുടങ്ങിയ സാഹിത്യപ്രവര്‍ത്തനം തളിര്, യുറീക്ക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, മാധ്യമം വാരാന്ത്യപ്പതിപ്പ് തുടങ്ങിയ ആനുകാലികങ്ങളില്‍ തുടര്‍ന്നു. 2008ല്‍ ശാസ്ത്രജാലകം എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. ജീവിതാന്ത്യംവരെ തന്നെ പിന്തുടരുന്ന അവശത ഉള്‍ക്കൊണ്ട് പത്രത്താളുകളില്ക്കൂടി അടുത്തറിഞ്ഞ തുല്യദുഃഖിതരുമായി സൗഹൃദത്തിലേര്‍പ്പെട്ട് സുഖദുഃഖങ്ങള്‍ പങ്കിടുന്നതിനും അവര്‍ക്ക് തന്നാലാവുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി സഹായിക്കുന്നതിലും തത്പരനാണ്. പിതാവ്: കര്‍ഷകനായ അബൂബക്കര്‍. മാതാവ്: ആയിഷാബീവി. മൂന്നു സഹോദരന്മാരും അഞ്ചു സഹോദരികളുമുണ്ട്. വിലാസം: പുഞ്ചിരാലില് (വീട്), കക്കോവ്, വാഴയൂര്‍ (പി.ഒ.), രാമനാട്ടുകര (വഴി), മലപ്പുറം (ജില്ല), പിന്. 673633. ഫോണ്‍: 0483 2831937, 9048016848.
You must be logged in to post a review.
Reviews
There are no reviews yet.