Gopalan Nair C.

കൊയിലാണ്ടിക്കടുത്ത എടക്കുളത്ത് 15.07.1930ന് ജനിച്ചു. 1951 മുതല്‍ യു.പി. സ്‌കൂളിലും ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. 1986ല്‍ വിരമിച്ചു. കുട്ടികള്‍ക്കുവേണ്ടി ധാരാളം കഥകളും കവിതകളും എഴുതിയിട്ടുണ്ട്. കുറേക്കാലം ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. ഫോക്‌ലോര്‍ രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍: ബാലസാഹിത്യ വിഭാഗത്തില്‍ എട്ടു പുസ്തകങ്ങള്‍, നവസാക്ഷരര്‍ക്കുവേണ്ടി ഏഴു കൃതികള്‍, ഇവയ്ക്കുപുറമെ വടക്കന്‍പാട്ടുകള്‍ ഒരു പഠനം, മലബാറിലെ തിറയാട്ടങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനിഅമ്മ. മക്കള്‍: രാജന്‍, രാധാകൃഷ്ണന്‍, രാജീവന്‍, ഗീതാനന്ദന്‍. വിലാസം: ചിറ്റയില്‍ താഴെ, പി.ഒ. എടക്കുളം, കൊയിലാണ്ടി, 673 306.

    Showing all 2 results

    Showing all 2 results