Book R Sankar Oru Yugasrastavu
Book R Sankar Oru Yugasrastavu

ആര്‍. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്‌

350.00 280.00 20% off

In stock

Author: Dr. Anchayil Raghu Category: Language:   Malayalam
ISBN 13: 978-81-8266-582-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്‍. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍പ്പെട്ടവര്‍ അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്‍. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്. ലേഖനങ്ങള്‍ക്കു പുറമെ ആര്‍. ശങ്കറുടെ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പുസ്തകം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, സമുദായനേതാവ് തുടങ്ങിയ നിലകളിലെല്ലാം കേരളത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന ആ മഹദ്വ്യക്തിത്വത്തെ കൂടുതലറിയാനും വിലയിരുത്താനും സഹായകമായ ഒരു വൈജ്ഞാനികഗ്രന്ഥമാണ്. ഡോ. അഞ്ചയില്‍ രഘു എഡിറ്റുചെയ്ത ഈ ലേഖനസമാഹാരത്തില്‍ പ്രമുഖരായ പ്രൊഫ. എന്‍. കൃഷ്ണപിള്ള, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, മന്നത്തു പത്മനാഭന്‍, എ.പി. ഉദയഭാനു, മഹാകവി എം.പി.അപ്പന്‍, കൗമുദി ബാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, കെ.പി.കേശവമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. എ. ദാമോദരമേനോന്‍, പി.പി.ഉമ്മര്‍കോയ, സി.ആര്‍. കേശവന്‍വൈദ്യര്‍,ആര്‍. സുഗതന്‍, സി. അച്യുതമേനോന്‍, സി.എച്ച്. മുഹമ്മദ്‌കോയ, എ.കെ. ആന്റണി, ഡോ. പി.സി.അലക്‌സാണ്ടര്‍, ശ്രീമദ് നിജാനന്ദസ്വാമികള്‍, ശ്രീമദ് ബ്രഹ്മാനന്ദസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, ഡോ.കെ.കെ. രാഹുലന്‍, വെള്ളാപ്പള്ളി നടേശന്‍, ഡോ. എം.എസ്. ജയപ്രകാശ്, മോഹന്‍ശങ്കര്‍, എല്‍. ശശികുമാരി എന്നിങ്ങനെ നാനാതുറകളില്‍പ്പെട്ടവര്‍ ആര്‍. ശങ്കര്‍ എന്ന വ്യക്തിത്വത്തെ അനുസ്മരിക്കുന്നു.
കെ.ആര്‍. ഗൗരിയമ്മയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ സാമൂഹികനീതിക്കുവേണ്ടി പ്രവര്‍ത്തിച്ച മഹാനേതാവായാണ് കെ.ആര്‍. ഗൗരിയമ്മ ആര്‍. ശങ്കറെ വിലയിരുത്തുന്നത്. കര്‍മനിരതമായ
സ്വന്തം ജീവിതംകൊണ്ട് കേരളചരിത്രത്തില്‍ വര്‍ണശബളമായ ഒരധ്യായം രചിച്ച ക്രാന്തദര്‍ശിയായ ഒരു നേതാവിനെ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും.

The Author

യഥാര്‍ഥനാമം കെ. രഘു. അധ്യാപകന്‍, ഗവേഷകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. 1954 ഡിസംബര്‍ 12ന് ജനിച്ചു. ഇംഗ്ലീഷ്, മലയാളം, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയില്‍ ബിരുദാനന്തരബിരുദം; എം.ഫില്‍, പിഎച്ച്.ഡി. വിവിധ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും കേരള സര്‍വകലാശാലയുടെ ശ്രീനാരായണ സ്റ്റഡിസെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രവിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍ട്ടി ഓഫ് സോഷ്യല്‍ സയന്‍സസ്, പാഠപുസ്തകക്കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. വിവിധ സെമിനാറുകളില്‍ പങ്കെടുത്ത് ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചരിത്രവിഭാഗത്തില്‍ റിസര്‍ച്ച്‌ഗൈഡാണ്. നിരവധി സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക സമിതികളില്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. വിലാസം: തോട്ടത്തില്‍ ഹൗസ്, ഭരണിക്കാവ് നോര്‍ത്ത് പി.ഒ., പള്ളിക്കല്‍, കായംകുളം.

Reviews

There are no reviews yet.

Add a review

You're viewing: R Sankar Oru Yugasrastavu 350.00 280.00 20% off
Add to cart