Dr. Anchayil Raghu
യഥാര്‍ഥനാമം കെ. രഘു. അധ്യാപകന്‍, ഗവേഷകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധന്‍. 1954 ഡിസംബര്‍ 12ന് ജനിച്ചു. ഇംഗ്ലീഷ്, മലയാളം, ചരിത്രം, രാഷ്ട്രമീമാംസ എന്നിവയില്‍ ബിരുദാനന്തരബിരുദം; എം.ഫില്‍, പിഎച്ച്.ഡി. വിവിധ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും കേരള സര്‍വകലാശാലയുടെ ശ്രീനാരായണ സ്റ്റഡിസെന്റര്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ചിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രവിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍ട്ടി ഓഫ് സോഷ്യല്‍ സയന്‍സസ്, പാഠപുസ്തകക്കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. വിവിധ സെമിനാറുകളില്‍ പങ്കെടുത്ത് ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചരിത്രവിഭാഗത്തില്‍ റിസര്‍ച്ച്‌ഗൈഡാണ്. നിരവധി സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക സമിതികളില്‍ അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നു. വിലാസം: തോട്ടത്തില്‍ ഹൗസ്, ഭരണിക്കാവ് നോര്‍ത്ത് പി.ഒ., പള്ളിക്കല്‍, കായംകുളം.
Showing the single result
Showing the single result