Book Othappu
Book Othappu

ഒതപ്പ്‌

350.00

In stock

Browse Wishlist
Author: Sara Joseph Category: Language:   Malayalam
ISBN 13: Edition: 9 Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താന കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍ബ തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടന്നനെ ഉയര്‍ന്നുവന്ന തിരപോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു…

മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവംകൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജ്ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

ആലാഹയുടെ പെണ്‍മക്കള്‍ക്കും മാറ്റത്തിക്കും ശേഷം സാറാജോസഫിന്റെ ഏറ്റവും പുതിയ നോവല്‍.

The Author

You're viewing: Othappu 350.00
Add to cart