Add a review
You must be logged in to post a review.
₹90.00 ₹76.00 15% off
In stock
വാസ്തുശാസ്ത്രം, സംഖ്യാശാസ്ത്രം, ജ്യോതിഷം, രത്നശാസ്ത്രം തുടങ്ങിയവയില്‍ പാരമ്പര്യമായിത്തന്നെ തികഞ്ഞ പാണ്ഡിത്യം നേടിയിട്ടുള്ള വ്യക്തിയാണ് പണ്ഡിറ്റ് അളഹര്‍ വിജയ്. അദ്ദേഹം സംഖ്യാശാസ്ത്രത്തില്‍ ഗവേഷണം നടത്തി രൂപം കൊടുത്ത അഭിനവ നാമശാസ്ത്രം (New Name Shastra) ആണ് ഇന്ന് സംഖ്യാശാസ്ത്ര വിദഗ്ദ്ധര്‍ ഉപയോഗിച്ചുവരുന്ന നാമശാസ്ത്രം (Pronology). മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന് ഫെങ്ഷൂയി ശാസ്ത്രത്തിലും നല്ല വിജ്ഞാനമുണ്ട്.
ഒരു നാമത്തിന്റെ സംഖ്യാപരമായ മൂല്യത്തെയാണ് സംഖ്യാശാസ്ത്രം പ്രതിപാദിക്കുന്നത്. എന്നാല്‍, നാമ ശാസ്ത്രം പ്രതിപാദിക്കുന്നത് ഒരു നാമത്തിലടങ്ങിയിട്ടുള്ള അക്ഷരങ്ങളുടെ കമ്പനങ്ങളെയാണ്.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി നല്ല നാമകമ്പനങ്ങള് ഉപയോഗിച്ച് നാമജാതകം സൃഷ്ടിക്കുകയാണെങ്കില്‍ സന്തോഷകരവും സംതൃപ്ലകരവുമായ ജീവിതം നിങ്ങള്‍ക്ക് ലഭിക്കാനിടയാകും.
ഇന്ന് പ്രശസ്തരായിട്ടുള്ള നിരവധി വ്യക്തികള്‍ അവരുടെ പേരില്‍ ഘടനാപരമായ മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ് അവരില്‍ പലരും പ്രശസ്തിയിലേയ്ക്കും സമ്പന്നതയിലേയ്ക്കും കാലെടുത്തു വച്ചിട്ടുള്ളത്. പേരിലെ അക്ഷരങ്ങളുടെ കമ്പനം, അവയുടെ മൂല്യം തുടങ്ങിയവ ഒരു വ്യക്തിയുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടതാണ്. ഒരു വ്യക്തിയെക്കുറിച്ച് നാമോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക അയാളുടെ പേരാണ്. പേരിനെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ശാസ്ത്രം, ആ പേരിന്റെ ഘടനയില്‍ എന്ത് മാറ്റങ്ങള്‍ വരുത്തിയാല്‍ അത് ഏറ്റവും ശുഭകരമായിരിക്കുമെന്നു നിര്‍ദ്ദേശിക്കുന്നു. ഈ ശാസ്ത്രത്തെ ആധാരമാക്കി സമഗ്രമായി രചിച്ചിട്ടുള്ള ഈ ചെറുഗ്രന്ഥം ഏവര്‍ക്കും പ്രയോജനപ്പെടുമെന്നുപ്രതീക്ഷിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.