Mathrubhumi Books

Availability: In Stock

മനസ്സ്

SKU: BOOK13617

170.00 136.00 20% off

In stock

Author: Gulab Kothari Category: Language:   Malayalam
ISBN 13: 978-81-8266-106-6 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിന്തകന്‍, പൊതുകാര്യപ്രവര്‍ത്തകന്‍. 1949ല്‍ രാജസ്ഥാനിലെ മാല്‍പുരയില്‍ ജനിച്ചു. രാജസ്ഥാന്‍ പത്രികയുടെ സ്ഥാപകപത്രാധിപര്‍. കപൂര്‍ ചന്ദ് കുലുഷിന്റെ പുത്രന്‍. ഇന്ത്യയില്‍ പത്രമാധ്യമരംഗത്തെ വേറിട്ടൊരു ശബ്ദം. പുരോഗമനാശയങ്ങളാലും താത്ത്വിക വിചാരങ്ങളാലും സമ്പന്നമായ കൃതികള്‍ രചിച്ചു. കാലത്തിന്റെ പരിണാമങ്ങളെ ചരിത്രവും ദര്‍ശനങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരാത്മീയ തലം കോത്താരീ കൃതികള്‍ക്ക് ശോഭയേകുന്നു. മനസ്സ് പ്രധാന കൃതിയാണ്. നാഷണല്‍ യൂണിറ്റി അവാര്‍ഡ്, ഭാരതേന്ദു ഹരിശ്ചന്ദ്ര പുരസ്‌കാര്‍, ആചാര്യ തുളസി സമ്മാന്‍, ഭാസ്‌കര്‍ പുരസ്‌കാര്‍, സമാജ്‌രത്‌ന അവാര്‍ഡ്, സ്വാമി ശ്രീ വിഷ്ണുതീര്‍ത്ഥ സമ്മാന്‍ ഇവ ലഭിച്ചിട്ടുണ്ട്. 2005ല്‍ അമേരിക്കയില്‍ നടന്ന 58ാമത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കോണ്‍ഫ്രന്‍സില്‍ പ്രഭാഷണം നടത്തി. ഇപ്പോള്‍ രാജസ്ഥാന്‍ പത്രികയുടെ പത്രാധിപരും ജനമംഗള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പണ്ഡിറ്റ് മധുസൂദന ഓജുവേദിക് പീഠ് ഇവാംശോധ് സന്‍സ്ഥാന്റെയും തലവനുമാണ്.

Description

നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മനസ്സാണ്.
മനസ്സ് എന്നു പറഞ്ഞാല്‍ എന്താണ്? മനസ്സിന്റെ രൂപമെന്താണ്?
അതിന്റെ പ്രവര്‍ത്തനവും അന്തരീക്ഷവും എങ്ങനെയാണ്
തയ്യാറാക്കപ്പെടുന്നത്? മനുഷ്യനെക്കൂടാതെ മറ്റു ജീവികള്‍ക്ക്
മനസ്സുണ്ടോ? അവയ്ക്കും മനുഷ്യനെപ്പോലെ ചിന്തിക്കാന്‍
സാധിക്കുമോ? ലോകജനതയെ എല്ലാക്കാലത്തും അലട്ടിയ
നിഗൂഢമായ ഈ പ്രഹേളികയെ അറിയാനുള്ള ശ്രമം.
ഇരുളും വെളിച്ചവും ഇടകലര്‍ന്ന മനസ്സിന്റെ ഇടനാഴികളിലൂടെ
ഒരു സ്വപ്‌നസഞ്ചാരം.

മനസ്സിന്റെ വിസ്മയകരമായ സഞ്ചാരപഥങ്ങളെക്കുറിച്ച്
വിശദീകരിക്കുന്ന പ്രൗഢലേഖനങ്ങള്‍. ഇന്ത്യയിലെ പ്രമുഖ
പത്രപ്രവര്‍ത്തകനും രാജസ്ഥാന്‍ പത്രികയുടെ എഡിറ്ററുമായ
ഗുലാബ് കോത്താരിയുടെ രചന.

പരിഭാഷ
പി.കെ.പി.കര്‍ത്താ

രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “Manasu”
Book_Manasu
You're viewing: Manasu 170.00 136.00 20% off
Add to cart
Shopping cart close