Gulab Kothari

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിന്തകന്‍, പൊതുകാര്യപ്രവര്‍ത്തകന്‍. 1949ല്‍ രാജസ്ഥാനിലെ മാല്‍പുരയില്‍ ജനിച്ചു. രാജസ്ഥാന്‍ പത്രികയുടെ സ്ഥാപകപത്രാധിപര്‍. കപൂര്‍ ചന്ദ് കുലുഷിന്റെ പുത്രന്‍. ഇന്ത്യയില്‍ പത്രമാധ്യമരംഗത്തെ വേറിട്ടൊരു ശബ്ദം. പുരോഗമനാശയങ്ങളാലും താത്ത്വിക വിചാരങ്ങളാലും സമ്പന്നമായ കൃതികള്‍ രചിച്ചു. കാലത്തിന്റെ പരിണാമങ്ങളെ ചരിത്രവും ദര്‍ശനങ്ങളുമായി താരതമ്യം ചെയ്യുന്ന ഒരാത്മീയ തലം കോത്താരീ കൃതികള്‍ക്ക് ശോഭയേകുന്നു. മനസ്സ് പ്രധാന കൃതിയാണ്. നാഷണല്‍ യൂണിറ്റി അവാര്‍ഡ്, ഭാരതേന്ദു ഹരിശ്ചന്ദ്ര പുരസ്‌കാര്‍, ആചാര്യ തുളസി സമ്മാന്‍, ഭാസ്‌കര്‍ പുരസ്‌കാര്‍, സമാജ്‌രത്‌ന അവാര്‍ഡ്, സ്വാമി ശ്രീ വിഷ്ണുതീര്‍ത്ഥ സമ്മാന്‍ ഇവ ലഭിച്ചിട്ടുണ്ട്. 2005ല്‍ അമേരിക്കയില്‍ നടന്ന 58ാമത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കോണ്‍ഫ്രന്‍സില്‍ പ്രഭാഷണം നടത്തി. ഇപ്പോള്‍ രാജസ്ഥാന്‍ പത്രികയുടെ പത്രാധിപരും ജനമംഗള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പണ്ഡിറ്റ് മധുസൂദന ഓജുവേദിക് പീഠ് ഇവാംശോധ് സന്‍സ്ഥാന്റെയും തലവനുമാണ്.

    Showing all 2 results

    Showing all 2 results