മായി
₹300.00 ₹255.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹300.00 ₹255.00
15% off
In stock
ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുര്‍ബ്ബലയായി
കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന
നോവല്‍. പെണ്ണായി ജനിക്കുന്നത് മറ്റുള്ളവര്‍ക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളും വിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെ
കഥയാണിത്. എന്നാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളുടെ നേര്‍ക്ക്
പോരാടാനുള്ള ഊര്‍ജ്ജം മക്കള്‍ നല്കുന്നു. പക്ഷേ, അമ്മ
എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കള്‍ക്കുണ്ടാകുന്നു.
ബുക്കര്‍ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ
ആദ്യ നോവല്‍
ഗീതാഞ്ജലി ശ്രീ 1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ചു. ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തും. നോവലുകള്‍: മായി (അമ്മ), ഹമാരാ ശഹര് ഉസ് ബരസ് (ആ വര്‍ഷം നമ്മുടെ നഗരം), തിരോഹിത് (മറഞ്ഞുപോയത്), ഖാലി ജഗഹ് (ഒഴിഞ്ഞ ഇടം), രേത് സമാധി (മണല്‍സമാധി). കഥാസംഗ്രഹങ്ങള്‍: അനുഗൂംജ് (പ്രതിദ്ധ്വനി), വൈരാഗ്യ (വിരാഗം), മാര്‍ച്ച്, മാം ഔര്‍ സാകുര (അമ്മയും സാകുരയും), യഹാം ഹാഥി രഹത്തേ ഥേ (ഇവിടെ ആനകള്‍ ജീവിച്ചിരുന്നു), തിരഞ്ഞെടുത്ത കഥകള്‍. ഗവേഷണപ്രബന്ധം: ബിറ്റ്വിന്‍ റ്റൂ വേള്‍ഡ്സ്: ആന്‍ ഇന്റലക്ച്വല്‍ ബയോഗ്രഫി ഓഫ് പ്രേംചന്ദ്. പുസ്തകങ്ങളുടെ വിവര്‍ത്തനം പല ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലും നടന്നിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും സാഹിത്യേതര ലേഖനങ്ങള്‍. തിയേറ്ററിനുവേണ്ടിയും എഴുതുന്നു. രേത് സമാധി നോവലിന് ഇന്റര്‍നാഷണല്‍ ബുക്കര്‍സമ്മാനം 2022, വനമാലി രാഷ്ട്രീയപുരസ്കാരം, കൃഷ്ണ ബല്‍ദേവ് വൈദ് പുരസ്കാരം, കഥ യു.കെ. പുരസ്കാരം, ഹിന്ദി സാഹിത്യ അക്കാദമി സമ്മാനം, ദ്വിജദേവ് സമ്മാനം, റെസിഡന്‍സി ആന്‍ഡ് ഫെലോഷിപ്പില്‍ സ്കോട്ലന്ഡ്, ജര്‍മനി, ഐസ്ലന്ഡ്, ഫ്രാന്‍സ്, കൊറിയ, ജപ്പാന് മുതലായ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. e-mail: geeshree@gmail.com