ഇവിടെ പാട്ടിന് സുഗന്ധം
₹280.00 ₹238.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹280.00 ₹238.00
15% off
In stock
ഇവിടെ പാട്ടിന് സുഗന്ധം എന്ന രവിമേനോന്റെ പുസ്തകം ചലച്ചിത്രസംഗീതത്തിന്റെ വസന്തകാലത്തേക്ക് വീണ്ടും എന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു. മാഞ്ഞുപോയ സ്നേഹനിർഭരമായ ഒരു കാലത്തിന്റെ വീണ്ടെടുപ്പുകൂടിയാവുന്നു ആ യാത്ര. കാലം മാറി. പാട്ടുകളുടെ ഘടനയിലും ജനങ്ങളുടെ ആസ്വാദനശീലങ്ങളിലും മാറ്റം വന്നു. ഡിജിറ്റൽ തികവോടെ, മികച്ച സൗണ്ടിങ്ങോടെ പുറത്തു വരുന്നവയാണ് പുതിയ കാലത്തെ പാട്ടുകൾ. ആ പാട്ടുകളും ഞങ്ങൾക്ക് ഹൃദയപൂർവം ആസ്വദിക്കാൻ പറ്റുന്നുണ്ട്; ഭാഷയുടെ അതിർവരമ്പുകളില്ലാതെ…
– എം.വി. ശ്രേയാംസ്കമാർ
വയലാർ, ദേവരാജൻ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കെ. രാഘവൻ, എം. ബി. ശ്രീനിവാസൻ, ഒ. എൻ. വി.‚ എ. പി. കോമള, കെ. പി. ഉദയഭാനു, അയിരൂർ സദാശിവൻ, ലെനിൻ രാജേന്ദ്രൻ, മോഹൻ ശർമ, ഷീല, സി.ഒ. ആന്റോ, ജെ.എം. രാജു, ശ്രീകാന്ത്, സാധന, എ.ജെ. ജോസഫ്, മനോഹരൻ… തുടങ്ങി പാട്ടിന്റെ ഗൃഹാതുരഭൂപടം സൃഷ്ടിച്ച മഹാപ്രതിഭകളും മധുരഗാനങ്ങൾക്ക് വഴിയൊരുക്കിയ സംവിധായകരും ഗാനരംഗങ്ങളിൽ നിറഞ്ഞുനിന്ന അഭിനേതാക്കളും അതുല്യമായ സൃഷ്ടികൾക്കു പിന്നിൽ ആരാലും ഓർമിക്കപ്പെടാതെ മറഞ്ഞുപോയ കലാകാരൻമാരുമെല്ലാം കടന്നുവരുന്ന പാട്ടെഴുത്തുകൾ.
രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം.