Book ENTE ORMAKKURIPPUKAL; NADINTEYUM
Book ENTE ORMAKKURIPPUKAL; NADINTEYUM

എന്റെ ഓർമ്മക്കുറിപ്പുകൾ; നാടിന്റെയും

300.00 255.00 15% off

Browse Wishlist
Author: DHARMARAJA IYER M.A Category: Language:   MALAYALAM
ISBN: ISBN 13: 9789359626314 Edition: 1 Publisher: Mathrubhumi
Specifications Pages: 183 Binding: NORMAL
About the Book

മലയാളനാടിന്റെ മുഖ്യധാരയില്‍നിന്ന് അകലെയായിരുന്ന വയനാട്ടില്‍ ഇരുപതാം നൂറ്റാïിന്റെ തുടക്കവര്‍ഷങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന് അടിത്തറയിട്ട ദേശാഭിമാനികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെയും ഒരു നാടിന്റെയും എഴുതപ്പെടാതെപോയ ഭൂതകാലത്തിലേക്കാണ് വെളിച്ചംവീശുന്നത്. ഗാന്ധിമാര്‍ഗ്ഗം പിന്തുടര്‍ന്ന് കോണ്‍ഗ്രസ്സിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധമായ ജീവിത രേഖയാണിത്. ഹരിജനോദ്ധാരണത്തിനും സാമൂഹികനീതിക്കുമായി ഗാന്ധിജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ വയനാടന്‍ മലനിരകള്‍ക്കു മുകളിലെ വിദൂരഗ്രാമങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജീവിതാന്ത്യംവരെ നിലകൊï ധര്‍മ്മരാജയ്യര്‍ തന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചെഴുതുമ്പോള്‍ അത് ഈ നാടിന്റെ സാമൂഹികചരിത്രംതന്നെയായി മാറുന്നു. പഴയതലമുറയ്ക്ക്ഗൃ ഹാതുരതയോടെയും പുതിയ തലമുറയ്ക്ക് അദ്ഭുതാദരങ്ങളോടെയും മാത്രം വായിക്കാനാവുന്ന ലളിതമനോഹരമായ ഒരു അനുഭവാഖ്യാനമാണിത്.
-ഒ.കെ. ജോണി

ആധുനിക വയനാടിന്റെ ശില്‍പ്പികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ആത്മകഥാപരമായ കുറിപ്പുകള്‍
അവതാരിക: കല്‍പറ്റ നാരായണന്‍

The Author

എം.എ. ധര്‍മ്മരാജയ്യര്‍ 1893-ല്‍ പാലക്കാട് ജില്ലയിലെ മേലാര്‍ക്കോട് ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുച്ചി സെന്റ് ജോസഫ്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം 1921-ല്‍ വയനാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വയനാട്ടില്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. പിന്നീട് കോണ്‍ഗ്രസ്സിന്റെ പല ഉത്തരവാദപ്പെട്ട സ്ഥാ നങ്ങളും വഹിച്ചു. മലബാര്‍ ജില്ലാ ബോര്‍ഡ് മെമ്പര്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്, വയനാട് സഹകരണ യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി, മലബാര്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ഉത്തര മലബാര്‍ ഉത്പന്ന വിപണന സഹകരണ സംഘം പ്രസിഡന്റ്, മടക്കിമല വിവിധോദ്ദേശ ഐക്യ നാണയസംഘം പ്രസിഡന്റ്, കോഫി ബോര്‍ഡ് മെമ്പര്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ്സിന്റെ ഒരുകോടി രൂപയുടെ ധനസമാഹരണം, ഹരിജനോദ്ധാരണം, ഗാന്ധിജിയുടെ വയനാട് സന്ദര്‍ശനം, ഉപ്പുസത്യാഗ്രഹം എന്നിവയിലെല്ലാം സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ചു. വയനാട്ടില്‍ മാതൃഭൂമിയുടെ ആദ്യ ലേഖകനായിരുന്നു. ഭാര്യ: അനന്തലക്ഷ്മി. പെണ്‍മക്കള്‍: ലക്ഷ്മി, ആനന്ദം, പാര്‍വ്വതി, ഭുവനം, സരസ്വതി. മകന്‍: അഡ്വ. വെങ്കിടസുബ്രഹ്‌മണ്യന്‍ (സീനിയര്‍ അഭിഭാഷകന്‍). അദ്ദേഹത്തിന്റെ മക്കള്‍: ആനന്ദ്, ഗായത്രി, സുമിത്ര, മൈത്രേയി,

You may also like…

You're viewing: ENTE ORMAKKURIPPUKAL; NADINTEYUM 300.00 255.00 15% off
Add to cart