ഈ ലോകം അതിലൊരു മനുഷ്യൻ
₹225.00 ₹202.00
10% off
Out of stock
എം. മുകുന്ദൻ
1973 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി
ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാർമ്മികമണ്ഡലമല്ല. എന്നാൽ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ.
ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്പാദനശേഷി നഷ്ടമായതിനാൽ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂർവം അയാളെ മനസ്സിലാക്കാൻ ശ്രമിക്കുക.
മയ്യഴിയില്‍ ജനിച്ചു. ആദ്യകഥ ഭനിരത്തുകള്‍'. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ഈ ലോകം അതിലൊരു മനുഷ്യന്, ദൈവത്തിന്റെ വികൃതികള്‍, കൂട്ടംതെറ്റി മേയുന്നവര്‍, ഏഴാമത്തെ പൂവ്, ആവിലായിലെ സൂര്യോദയം, ദല്‍ഹി, വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം, നൃത്തം, കേശവന്റെ വിലാപങ്ങള്‍ എന്നിവ പ്രമുഖ കൃതികളില്‍ ചിലത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എം.പി. പോള്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1998 ല്‍ സാഹിത്യ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ചു ഗവണ്മെന്റിന്റെ ഷെവലിയാര്‍ പട്ടം. ഡല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.








