Book EE LOKAM ATHILORU INNOCENT
Book EE LOKAM ATHILORU INNOCENT

ഈ ലോകം അതിലൊരു ഇന്നസെൻ്റ്‌

230.00 184.00 20% off

In stock

Author: Innocent Category: Language:   MALAYALAM
ISBN: ISBN 13: 9789355496867 Edition: 1 Publisher: Mathrubhumi
Specifications Pages: 144
About the Book

സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും
ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച്
ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍,
ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ
സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ
കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച്
ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം,
സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍…
ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ
ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍.
ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം
ചിത്രങ്ങള്‍
ഗോപീകൃഷ്ണന്‍, വി. ബാലു

The Author

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫിബ്രവരി 28ന് ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. പല ജോലികളും മാറി മാറി ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായി. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടര്‍ന്നും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാ നിര്‍മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്​പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, രാവണപ്രഭു, ഹിറ്റ്‌ലര്‍, മനസ്സിനക്കരെ, ഡോളി സജാകെ് രഖ്‌ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ 11 വര്‍ഷമായി ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ്. കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ.് ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്. പേരമക്കള്‍: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്. വിലാസം: പാര്‍പ്പിടം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍.

You may also like…

You're viewing: EE LOKAM ATHILORU INNOCENT 230.00 184.00 20% off
Add to cart