ദൈവത്തിന്റെ രാഷ്ട്രീയം
₹250.00 ₹212.00
15% off
In stock
ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രവും പ്രയോഗവും വിമര്‍ശനാത്മകമായി വിലയിരുത്തുന്നതോടൊപ്പം ഇസ്ലാമിസത്തിന്റെ വേരുകളിലേക്കു കടന്നുചെല്ലുകകൂടി ചെയ്യുന്ന പുസ്തകം. ഇസ്ലാമിസത്തിന്റെ ഇന്ത്യന്‍ പ്രതിനിധാനമായ മൗദൂദിസവും ഈജിപ്ഷ്യന്‍ പ്രതിനിധാനമായ ഖുതുബിസവും വിശകലനവിധേയമാക്കപ്പെടുന്നു. ഇസ്ലാമിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പരസ്പര
പോഷകത്വം അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം.
പ്രശസ്ത എഴുത്തുകാരന്‍, കോഴിക്കോട് ജില്ലയില്‍ ചേന്നമംഗലൂരില്‍ ജനിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് വകുപ്പു മേധാവിയായി വിരമിച്ചു. ഭീകരതയുടെ ദൈവശാസ്ത്രം, മതം രാഷ്ട്രീയം ജനാധിപത്യം, ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകള്‍, പര്‍ദയുടെ മനഃശാസ്ത്രം, മതേതര വിചാരം, വ്യക്തിനിയമവിചിന്തനം എന്നിവ പ്രധാന കൃതികള്‍. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ ഭബെസ്റ്റ് പബ്ലിക് ഒബ്‌സര്‍വര്‍' അവാര്‍ഡ് നേടിയിട്ടുണ്ട്. വിലാസം: ചേന്നമംഗലൂര്‍, മുക്കം, കോഴിക്കോട്.