Balamaniyamma N

1909 ജൂലായ് 19ന്, കര്‍ക്കടകമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ജനനം. ചിറ്റഞ്ഞൂര്‍ കോവിലകത്തെ കുഞ്ചുണ്ണിരാജായ്ക്കും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയ്ക്കും ജനിച്ച മകള്‍ക്ക് അമ്മയുടെ തറവാടായ നാലപ്പാട്ട് ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. സാഹിത്യമര്‍മജ്ഞനും കവിയും വിവര്‍ത്തകനുമെല്ലാമായിരുന്ന അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്റെ ലൈബ്രറിയായിരുന്നു പാഠശാല. ദാര്‍ശനികനായ അമ്മാവന്റെ ശിക്ഷണം കവിതയ്ക്ക് അടിത്തറ പാകി. ഭമാതൃഭൂമി'യുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുമായി 1928ല്‍ ആയിരുന്നു ബാലാമണിയമ്മയുടെ വിവാഹം. യൗവനകാലത്തുതന്നെ കാവ്യരചന ആരംഭിച്ചിരുന്നുവെങ്കിലും ബാലാമണിയമ്മയുടെ കൃതികള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത് 1930 മുതലാണ്. മാതൃഭാവത്തെയും ശൈശവസൗകുമാര്യത്തെയും തന്മയീഭാവത്തോടെ ചിത്രീകരിക്കുന്നതായിരുന്നു ബാലാമണിയമ്മയുടെ കാവ്യസപര്യയുടെ ഒന്നാം ഘട്ടം. കൂപ്പുകൈ (1930), അമ്മ (1934), കുടുംബിനി (1936), ധര്‍മമാര്‍ഗത്തില്‍ (1938), സ്ത്രീഹൃദയം (1939), പ്രഭാങ്കുരം (1942), ഭാവനയില്‍ (1942), ഊഞ്ഞാലില്‍ (1946), കളിക്കൊട്ട (1949), വെളിച്ചത്തില്‍ (1951), അവര്‍ പാടുന്നു (1952), പ്രണാമം (1954), ലോകാന്തരങ്ങളില്‍ (1955), മുത്തശ്ശി (1962), അമ്പലത്തില്‍ (1967), നഗരത്തില്‍ (1968) എന്നിവയാണ് ഈ കാലഘട്ടത്തിലെ കൃതികള്‍. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍നിന്നും 1947ല്‍ സാഹിത്യനിപുണബഹുമതി നേടിയ ബാലാമണിയമ്മയ്ക്ക് '64ല്‍ കേരള സാഹിത്യ അക്കാദമി, സാഹിത്യപരിഷത്ത് പുരസ്‌കാരങ്ങളും '66ല്‍ ഭമുത്തശ്ശി' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. '78ല്‍ കേന്ദ്രസര്‍ക്കാറിന്റെ പത്മഭൂഷണ്‍ ബഹുമതിയും ബാലാമണിയമ്മയെ തേടിയെത്തി. സാഹിത്യത്തിനു നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം 1995ലെ കേരളപ്പിറവിദിനത്തില്‍ ബാലാമണിയമ്മയ്ക്ക് ലഭിച്ചു. രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ ഭസരസ്വതിസമ്മാന'വും ലഭിച്ചു. ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയും തീക്ഷ്ണതയും ആവാഹിച്ച കവയിത്രി 132 കവിതകളുടെ സമാഹാരമായാണ് ഭനിവേദ്യം' സമര്‍പ്പിച്ചത്. ഭമാതൃഭൂമി' പ്രസിദ്ധീകരണമാണിത്. ഭര്‍ത്താവ് വി.എം. നായര്‍ 1977ല്‍ അന്തരിച്ചു. അമ്പതു വര്‍ഷക്കാലത്തെ ദാമ്പത്യം. പരേതനായ ഡോ. മോഹന്‍ദാസ്, പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി, ഡോ. ശ്യാം സുന്ദര്‍, ഡോ. സുലോചന എന്നിവര്‍ മക്കള്‍. 2004 സപ്തംബര്‍ 29ന് ബാലാമണിയമ്മ അന്തരിച്ചു

    Showing all 3 results

    Showing all 3 results