അസ്ഗറലി എഞ്ചിനിയറുടെ ആത്മകഥ
₹300.00
In stock
‘സമകാലിക ജീവിതത്തോടു ബന്ധപ്പെടുത്തി ഇസ്ലാമിനെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാനും സാധാരണക്കാരന്റെ ജീവിതത്തില്‍ അതിനെ കൂടൂതല്‍ സാര്‍ഥകമാക്കിത്തീര്‍ക്കാനുമാണ് ഞാന്‍ ഇസ്ലാമിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയത്. ഇസ്ലാമിനെ സജീവവും അര്‍ത്ഥപൂര്‍ണവുമായ ഒരു വിശ്വാസമാക്കിത്തീര്‍ക്കാന്‍ വേണ്ടി നിരന്തരം എഴുതിട്ടുണ്ട്. വര്‍ഗ്ഗീയ ശക്തികളെയും വിഭാഗീയശക്തികളെയും തുറന്നുകാണിക്കുന്നതില്‍ അതു വലിയ തോതില്‍ സഹായകമായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.’-അസ്ഗറലി എഞ്ചിനിയര്‍
‘അസ്ഗറലിയുടെ ആത്മകഥ അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള വിവരണമാണ്. അഹങ്കാരവും പരനിന്ദയുമില്ലാതെയാണ് അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നത്. ഒരു പ്രസ്ഥാനം നയിക്കുന്നതിലെ അപകടങ്ങള്‍, ചിരപ്രതിഷ്ഠ നേടിയ ഒരാത്മീയനേതൃത്വത്തിനെതിരായ പ്രസ്ഥാനമാണെങ്കില്‍ പ്രത്യേകിച്ചും, മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു. സാംസ്‌കാരികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ പരക്കേ ബാധിച്ച ഒരു സമൂഹത്തോടു സംവദിക്കുന്നതിന്റെ പ്രയാസം എത്രത്തോളമുണ്ടെന്നും എഞ്ചിനിയറുടെ ആത്മകഥ വെളിപ്പെടുത്തുന്നു. പഠനാര്‍ഹമായ അനേകം പാഠങ്ങള്‍, ഏതു വഴി സ്വീകരിക്കണമെന്നും സ്വീകരിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. ചരിത്രം എന്തു വിധിച്ചാലും, ഇസ്‌ലാമിന്റെ ഒരു സര്‍ഗാത്മക അര്‍ഥപ്രകാശകനും ഇന്ത്യന്‍ ഭരണഘടനയില്‍ സംരക്ഷിച്ചുവെച്ചിട്ടുള്ള പുരോഗമനപരവും മഹത്തരവുമായ മൂല്യങ്ങളുടെ കാവല്‍ഭടനുമെന്ന നിലയില്‍ അസ്ഗറലി എഞ്ചിനിയര്‍ സ്മരിക്കപ്പെടാതിരിക്കില്ല. ഒരാള്‍ക്കു സ്വന്തം പൈതൃകത്തെ കൂട്ടുപിടിച്ചുകൊണ്ടുതന്നെ മഹാശയനായിരിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു. അസ്ഗറലി എഞ്ചിനിയറുടെ പൊതുജീവിതത്തിലോ രചനകളിലോ ഒട്ടും പൊരുത്തക്കേടില്ല.’-മുശീറുല്‍ ഹസന്‍