Mathrubhumi Books

Availability: In Stock

കഥയല്ല ജീവിതംതന്നെ

SKU: BOOK15199

190.00 152.00 20% off

In stock

Author: UNNIKRISHNAN PUTHUR Category: Language:   Malayalam
ISBN 13: 978-81-8266-676-4 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

അനീതി, അതിക്രമം, അസഹിഷ്ണുത, അവഹേളനം, അധാര്‍മികത തുടങ്ങിയവയൊന്നും പുതൂര്‍ വെച്ചുപൊറുപ്പിച്ചില്ല. തനിക്ക് ഉള്‍ക്കൊള്ളാനാവാത്തത് എവിടെക്കണ്ടാലും അദ്ദേഹം ക്ഷുഭിതനാകുമായിരുന്നു…

പുതൂര്‍ ധിക്കരിച്ചത് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും അധാര്‍മികവും നീതിരഹിതവുമായ തീട്ടൂരങ്ങളെയാണ് എന്ന് അദ്ദേഹത്തെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പലരും തിരിച്ചറിഞ്ഞില്ല…

സോഷ്യലിസ്റ്റ് പാര്‍ട്ടി നയിച്ചൊരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു. ഇത്തരം ത്യാഗോജ്ജ്വലചരിത്രമുള്ള എത്ര എഴുത്തുകാരുണ്ട് നമുക്ക് എന്നത് ചിന്തനീയം. സുഖശീതളിമയില്‍ വിപ്ലവം പറയുകയും ഉത്തരാധുനികതയില്‍ അഭിരമിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ ഉന്നതശീര്‍ഷന്‍തന്നെ.- എം.പി. വീരേന്ദ്രകുമാര്‍

മലയാളസാഹിത്യത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സംഭവബഹുലമായ ആത്മകഥ.

Reviews

There are no reviews yet.

Be the first to review “Kathayalla Jeevitham Thanne”
Book_Kathayalla Jeevitham Thanne
You're viewing: Kathayalla Jeevitham Thanne 190.00 152.00 20% off
Add to cart
Shopping cart close